വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

മുരളീധരന്‍റെ ആദ്യ സന്ദര്‍ശനം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും.  

Last Updated : Jun 7, 2019, 09:07 AM IST
വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. കേന്ദ്രമന്ത്രി ആയതിനുശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യത്തെ സന്ദര്‍ശമാണ്. 

മുരളീധരന്‍റെ ആദ്യ സന്ദര്‍ശനം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും. രാവിലെ 11:30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മുരളീധരനെ ബിജെപി നേതാക്കള്‍ ചേര്‍ന്ന്‍ സ്വീകരിക്കും.

തുടര്‍ന്ന് റോഡ്‌ ഷോയായി പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിലും അവിടെ നിന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും പോകും. അതിനുശേഷം പത്മവിഭൂഷൺ പി.പരമേശ്വരന്‍, കവയിത്രി സുഗതകുമാരി ടീച്ചര്‍ തുടങ്ങിയവരെയും അദ്ദേഹം സന്ദര്‍ശിക്കും. 

Trending News