V Shivankutty: മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലൻസും കൂട്ടിയിടിച്ച സംഭവം; രണ്ടു ഡ്രൈവർക്കെതിരെയും കേസ്

V Shivankutty pilot vehicle accident tak case against two drivers: ആംബുലൻസ് ഡ്രൈവർക്കും പോലീസ് ഡ്രൈവർക്കും ഒരേപോലെ തെറ്റു സംഭവിച്ചിട്ടുണ്ട് എന്നാണ് കൊട്ടാരക്കര പോലീസ് കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 07:28 PM IST
  • ആംബുലൻസ് ഡ്രൈവർക്കും പോലീസ് ഡ്രൈവർക്കും ഒരേപോലെ തെറ്റു സംഭവിച്ചിട്ടുണ്ട് എന്നാണ് കൊട്ടാരക്കര പോലീസ് ചൂണ്ടിക്കാണിക്കുന്നത്.
  • സംഭവത്തിൽ തങ്ങളെ പ്രതികളാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആംബുലൻസ് ജീവനക്കാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
V Shivankutty: മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലൻസും കൂട്ടിയിടിച്ച സംഭവം; രണ്ടു ഡ്രൈവർക്കെതിരെയും കേസ്

കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനവും ആംബുലൻസും കൂട്ടിയിടിച്ച സംഭവത്തിൽ പോലീസ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കുമെതിരേ കേസ് എടുത്തു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവ് അശോക് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്. ആംബുലൻസ് ഡ്രൈവർക്കും പോലീസ് ഡ്രൈവർക്കും ഒരേപോലെ തെറ്റു സംഭവിച്ചിട്ടുണ്ട് എന്നാണ് കൊട്ടാരക്കര പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

സംഭവത്തിൽ തങ്ങളെ പ്രതികളാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആംബുലൻസ് ജീവനക്കാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധന നടത്താനും നിർദേശം നൽകി. സിസിടിവി ദൃശ്യങ്ങൾ അടക്കം കൃത്യമായി പരിശോധിച്ച സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടും ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ മൊഴി രേഖപ്പെടുത്തുകയും കേസ് രേഖപ്പെടുത്തുകയും ചെയ്തത്.

ALSO READ: കോട്ടയത്തും കിളിമാനൂരും ലഹരിമരുന്നുമായി യുവാക്കൾ അറസ്റ്റിൽ

അതേസമയം അപകടം നടന്നതിനു പിന്നാലെ മന്ത്രിയുടെ വാഹനം സൈഡിലേക്ക് മാറ്റി നിർത്തിയ ശേഷം പുറത്തിറങ്ങി ഒരു മിനിറ്റോളം സ്ഥലത്ത് തുടരുകയും പിന്നീട് സ്വന്തം വാഹനത്തിൽ തന്നെ തിരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങുകയുമായിരുന്നു. പരിക്കേറ്റ ആളുകളുടെ അടുത്തേക്ക് വരാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അപകടം ഉണ്ടായും അവിടെ നിർത്താതെ വി ശിവൻകുട്ടിയുടെ വാഹനം മുന്നോട്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ഇതോടെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്.

ഒരു ജനപ്രതിനിധി എന്നതിലുപരി ഒരു വിദ്യാഭ്യാസമന്ത്രിയായ വി. ശിവൻകുട്ടി എന്ത് മാതൃകയാണ് നാടിന് നൽകിയത് എന്നാണ് ജനങ്ങളുടെ പ്രതികരണം. അതിനു പിന്നാലെ മന്ത്രിക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ അശോക് കുമാർ ഉന്നയിച്ചിരിക്കുന്നത്. 'മന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു മനസ്സാക്ഷി ഉണ്ടായില്ല. തങ്ങളുടെ അടുത്തേക്ക് വരാനോ ആശുപത്രിയിൽ എത്തി ആശ്വസിപ്പിക്കാനോ മന്ത്രി തയ്യാറായില്ല. ഇതിൽ വലിയ വിഷമമുണ്ട്' അശോക് കുമാർ പ്രതികരിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News