Fire Accident: വളപട്ടണം പോലീസ് സ്‌റ്റേഷൻ പരിസരത്ത് തീപിടുത്തം; 3 വാഹനങ്ങൾ കത്തിയമർന്നു

Fire Accident In Kannur: ഒരു ജീപ്പും കാറും ബുള്ളറ്റും പൂർണമായും അഗ്നിക്കിരയായി.  ഒരു സ്കൂട്ടറും കാറും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസിന് സംശയമുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 14, 2023, 09:36 AM IST
  • വളപട്ടണം പോലീസ് സ്‌റ്റേഷൻ പരിസരത്ത് തീപിടുത്തം
  • സംഭവം നടന്നത് ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ്
  • വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങളാണ് കത്തിയത്
Fire Accident: വളപട്ടണം പോലീസ് സ്‌റ്റേഷൻ പരിസരത്ത് തീപിടുത്തം; 3 വാഹനങ്ങൾ കത്തിയമർന്നു

കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷൻ വളപ്പിൽ തീപിടുത്തം.  സ്റ്റേഷനിനുള്ളിൽ നിർത്തിയിട്ടിരുന്ന 3 വാഹനങ്ങൾ കത്തിയമർന്നു.  സംഭവം നടന്നത് ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ്. വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങളാണ് കത്തിയത്. സംഭവത്തെ തുടർന്ന് വെളുപ്പിനെ നാലുമണിക്ക് തളിപ്പറമ്പിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്.  

Also Read: Moral Police Murder: സഹറിന്റെ കൊലപാതകം: പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ് 

ഇതിൽ ഒരു ജീപ്പും കാറും ബുള്ളറ്റും പൂർണമായും അഗ്നിക്കിരയായി.  ഒരു സ്കൂട്ടറും കാറും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസിന് സംശയമുണ്ട്.  ആരെങ്കിലും തീകൊളുത്തിയതാണോ എന്നതാണ് സംശയം.  സംഭവത്തിൽ കാപ്പാ കേസിലെ പ്രതിയായ ഷമീമിനെ പോലീസിന് സംശയമുണ്ട്   ഇയാൾ ഇന്നലെ സ്റ്റേഷനിലെത്തി ബഹളം വച്ചിരുന്നു. ഷമീമിനെതിരെ കേസെടുത്തതിനെ തുടർന്നാണ് ഇയാൾ സ്റ്റേഷനിലെത്തി ബഹളം വയ്ക്കുകയും ഒരു ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്തത്.  

Also Read: ശശ് മഹാപുരുഷ രാജയോഗം: ഈ രാശിക്കാർക്ക് നൽകും കിടിലം നേട്ടങ്ങൾ 

ഇതിന്റെ പ്രതികാരമായി ഇയാളും കൂട്ടാളികളും ചേർന്ന് തീ കൊളുത്തിയതാണോയെന്ന സംശയത്തിലാണ് പോലീസ്.  കത്തിയമർന്ന വാഹനങ്ങളിൽ ഒന്ന് ഷമീമിന്റെതാണ്.  ഇയാളുടെ സഹോദരനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News