ന്യൂഡൽഹി: നാവികസേനയുടെ മേധാവിയായി വൈസ് അഡ്മിറൽ ആർ. ഹരികുമാർ ഇന്ന് ചുമതലയേൽക്കും. അഡ്മിറൽ ആയിരുന്ന കരംബിർ സിംഗ് വിരമിക്കുന്ന സാഹചര്യത്തിലാണ് മലയാളിയായ ഹരികുമാറിനെ ഈ പദവിയിലേക്ക് നിയമിച്ചത്.
രാവിലെ 8. 35ന് പ്രതിരോധമന്ത്രാലയത്തിൽ നടക്കുന്ന ചടങ്ങിൽ നാവിക സേനയുടെ ചുമതല ഹരികുമാർ (Harikumar) ഏറ്റെടുക്കും. അദ്ദേഹത്തിന് 2024 ഏപ്രിൽ വരെ ഈ പദവിയിൽ തുടരാൻ കഴിയും.
Also Read: Omicron Variant: സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും
നാവികസേനയിൽ കഴിഞ്ഞ 39 വർഷമായി സേവനമനുഷ്ഠിക്കുകയാണ് മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ഹരികുമാർ. അദ്ദേഹം 1983ലാണ് നാവികസേനയിലേക്ക് എത്തുന്നത്. പരം വിശിഷ്ഠ സേവാ മെഡൽ, അതി വിശിഷ്ഠ സേവാ മെഡൽ, വിശിഷ്ഠ സേവാ മെഡൽ എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
നിലവിൽ ഹരികുമാർ പശ്ചിമഘട്ട നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമ്മാൻഡിങ് ഇൻ ചീഫാണ്. അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ചുമതലയേറ്റത്. ഐഎൻഎസ് നിശാങ്ക്, ഐഎൻഎസ് കോറ, ഐഎൻഎസ് വിരാട് എന്നീ നാവികസേന കപ്പലുകളുടെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...