ഉപരാഷ്ട്രപതിക്ക് തലസ്ഥാനത്ത് ഊഷ്മള വരവേല്‍പ്പ്

രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന് തിരുവനന്തപുരത്ത് ഊഷ്മള വരവേല്‍പ്പ്. 

Last Updated : Feb 16, 2018, 07:32 PM IST
ഉപരാഷ്ട്രപതിക്ക് തലസ്ഥാനത്ത് ഊഷ്മള വരവേല്‍പ്പ്

തിരുവനന്തപുരം: രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന് തിരുവനന്തപുരത്ത് ഊഷ്മള വരവേല്‍പ്പ്. 

എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

തദ്ദേശസ്വയംഭരണമന്ത്രി ഡോ. കെ.ടി. ജലീല്‍, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ,  എ.ഡി.ജി.പി സൗത്ത് സോണ്‍ അനില്‍കാന്ത്, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, സിറ്റിപോലീസ് കമ്മീഷണര്‍ പി. പ്രകാശ്, എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ കമാന്‍ഡര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ രാമസ്വാമി വി.എം എന്നിവര്‍ ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തി.

എം.പി മാരായ സി.പി. നാരായണന്‍, സുരേഷ്‌ഗോപി, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, ഒ. രാജഗോപാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Trending News