കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ പോലീസ് അന്വേഷണം തുടങ്ങി.
അനധികൃത സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി പീഡനത്തിന് ഇരയായ നടിയുടെ മൊഴിയിലും സൂചനയുണ്ടായിരുന്നു. കൂടാതെ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹവുമായി എത്തുന്ന പെൺകുട്ടികളെ ഇയാൾ ദുരുപയോഗിച്ചതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിർമ്മാണത്തിന്റെ ഭാഗമാക്കാൻ നടത്തുന്ന ശ്രമത്തിലാണ് ഇയാൾ ഈ യുവതികളെ ദുരുപയോഗിച്ചത്.
Also Read: വിജയ് ബാബുവിനെ 3 ദിവസത്തിനുള്ളിൽ പിടികൂടും; ഇന്റർപോളിന്റെ സഹായം തേടി പോലീസ്
പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസ് പുറത്ത് വന്നതിന് പിന്നാലെ പണം നൽകി കേസ് ഒതുക്കാൻ ശ്രമിച്ച മലയാളി സംരംഭകനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിന് മുൻപ് കൂട്ടാളിയായ ഈ സംരംഭകനെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. പരാതി നൽകിയ നടിയേയും പരാതി നൽകാനൊരുങ്ങിയ മറ്റൊരു യുവതിയേയും ഇയാൾ ബ്ലാക്ക് മെയിൽ ചെയ്ത് പിന്തിരിപ്പാൻ ശ്രമിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
Also Read: ചിരിക്കുന്ന പാമ്പിനെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് കണ്ടുനോക്കൂ!
ഇയാളുടെ ഫോൺ പരിശോധിച്ചാണ് വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. ശേഷമാണ് പോലീസ് ഇന്റർപോളിന്റെ സഹായം തേടിയത്. ഇതിനെ തുടർന്ന് വിജയ് ബാബുവിനെതിരെ ബ്ലൂ കോർണർ നോട്ടീസ് ഇന്റർപോൾ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...