ആനപ്പുറത്ത് കയറുക എന്നത് എല്ലാവർക്കും കുറച്ച് ആകാംക്ഷ തരുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഇത് ആളുകൾക്ക് താത്പര്യവുമാണ്. കരയിലെ ഏറ്റവും വലിയ ജീവിയുടെ മുകളിൽ കയറിയാൽ അൽപ്പം ഗമയൊക്കെ ആവാം എന്ന് സാരം.
എന്നാൽ ആനപ്പുറത്ത് കയറുന്നത് പേടിയുള്ള ആൾക്കാരുണ്ട്. അവർക്ക് ഇതത്ര താത്പര്യമുള്ള കാര്യമല്ല എന്ന് മാത്രമല്ല ആന അവർക്ക് പേടിയുള്ള മൃഗം കൂടി ആയിരിക്കും. ഇത്തരത്തിൽ ആനപ്പുറത്ത് കയറിയ ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായത്. പ്രീ വെഡ്ഡിങ്ങ് ഫോട്ടോ ഷൂട്ടോ മറ്റോ ആണ് സംഭവത്തിൻറെ പശ്ചാത്തലം എന്ന് തോന്നുന്നു.
Also Read: Viral Video: പാർക്ക് ചെയ്തിരുന്ന ജീപ്പിനു മുകളിലൂടെ മുട്ടൻ പെരുമ്പാമ്പ്..! വീഡിയോ കണ്ടാൽ ഞെട്ടും
പെൺകുട്ടിയെ നിർബന്ധിച്ച് ആനപ്പുറത്തേക്ക് കയറ്റുന്നതാണ് വീഡിയോയിൽ. വരനും ഒപ്പമുണ്ട്. കഷ്ടപ്പെട്ട് ഒടുവിൽ ആനപ്പുറത്ത് കയറിയ പെൺകുട്ടി മുകളിൽ കയറിയതോടെ കരച്ചിൽ ആരംഭിച്ചു. തനിക്ക് പേടിയാണെന്ന് കുട്ടി പറയുന്നതും വീഡിയോയിലുണ്ട്. സൂര്യപുത്രൻ കർണൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. scenic_wedding_company ആണ് വീഡിയോ എടുത്തിരിക്കുന്നത്.
Also REad: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ
8,551 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.പേടിയുള്ളവരെ എന്തിനാണ് കയറ്റുന്നത് എന്നാണ് ആളുകൾ കമൻറ് ചെയ്തത്.കേറി കഴിഞ്ഞു എന്തിനാ കരയുന്നത് എന്നാണ് മറ്റൊരാൾ ചോദിച്ച കമൻറ്. ആളുകൾ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും താമസിക്കാതെ വീഡിയോ വൈറലായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...