viral video: ബൈക്ക് യാത്രികര്‍ക്ക് നേരെ ചീറിപ്പായുന്ന കടുവ!!

ബൈക്കിനു പിന്നിലിരുന്നയാള്‍ കാടിന്‍റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തവെ അപ്രതീക്ഷിതമായിട്ടാണ് ഒരു കടുവ പാഞ്ഞടുത്തത്.   

Last Updated : Jun 30, 2019, 03:15 PM IST
viral video: ബൈക്ക് യാത്രികര്‍ക്ക് നേരെ ചീറിപ്പായുന്ന കടുവ!!

റോഡ്‌ മുറിച്ചു കടക്കുന്ന കടുവയ്ക്ക് മുന്നില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികര്‍. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കിലുംകാണുമ്പൊള്‍ മനസിലാകും. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളിയിലാണ് സംഭവം നടന്നതെന്നാണ് സൂചന. പാന്പ്ര എസ്റ്റേറ്റിനു സമീപത്ത് കൂടി യാത്ര ചെയ്ത യുവാക്കള്‍ക്കു നേരെയാണ് ആക്രമണ ശ്രമം ഉണ്ടായതെന്നാണ് പറയുന്നത്.

ബൈക്കിനു പിന്നിലിരുന്നയാള്‍ കാടിന്‍റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തവെ അപ്രതീക്ഷിതമായിട്ടാണ് ഒരു കടുവ പാഞ്ഞടുത്തത്. പതറാതെ വണ്ടിയോടിച്ചത് കൊണ്ട് മാത്രമാണ് അവര്‍ രക്ഷപെട്ടതെന്ന് വീഡിയോ കാണുമ്പോള്‍ വ്യക്തമാകും.

വീഡിയോ കാണാം:

Trending News