പത്തനംതിട്ട: കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും. ജില്ലയുണ്ടായ അതിശക്തമായ മഴയുടെ (Heavy Rain) അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്ന് രാവിലെ 11 മണിയോടെ ഡാം തുറക്കുമെന്നാണ് റിപ്പോർട്ട്. നാല് ഷട്ടറുകളുള്ളതിൽ 2 എണ്ണമാണ് ഇന്ന് തുറക്കുക.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 100 മുതല്‍ 200 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പമ്പയിൽ (Pampa River) 10-15 സെന്റിമീറ്റര്‍ വെള്ളം ഉയരുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല മിതമായ തോതിലാകും വെള്ളം തുറന്നുവിടുകയെന്നും ജില്ലാ കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ അറിയിച്ചിട്ടുണ്ട്.
Also Read: Kerala Rain Crisis : Kakki Dam നാളെ തുറക്കും, ഇടുക്കിയിലും പമ്പയിലും ഓറഞ്ച് അലേർട്ട്
ഇതിനിടയിൽ പമ്പയിൽ ജലനിരപ്പ് ഉയരുന്നുണ്ടെന്ന് (Heavy Rain) നേരത്തെ തന്നെ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നദീ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
പമ്പ, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നതെന്നും ഈ നദീതീരങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
ജില്ലയില്‍ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇതുസംബന്ധിച്ച അനൗണ്‍സ്‌മെന്റുകള്‍ പഞ്ചായത്തുകള്‍ നടത്തുന്നുണ്ട്. കണക്കുകൾ അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ 1165 പേരാണ് നിലവില്‍ 54 ക്യാമ്പുകളിലായി കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...