Wayanad Landslide Update: തീരാവേദനയായി വയനാട്; മണ്ണിനടിയിൽ ഇനിയും എത്രപേർ? രക്ഷാദൗത്യം തുടരുന്നു

98 പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. രക്ഷാദൗത്യം രാവിലെയോടെ പുനരാരംഭിച്ചിരിക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Jul 31, 2024, 07:40 AM IST
  • ദുരന്തം നടന്നയിടത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യം എത്തുമെന്നാണ് വിവരം.
  • മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുക എന്നതിനാണ് ദൗത്യ സംഘം പ്രഥമപരി​ഗണന നൽകുന്നത്.
Wayanad Landslide Update: തീരാവേദനയായി വയനാട്; മണ്ണിനടിയിൽ ഇനിയും എത്രപേർ? രക്ഷാദൗത്യം തുടരുന്നു

വയനാട്: വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 151 ആയി. ചൂരൽമലയിൽ ആറ് മണിയോടെ സൈന്യം രക്ഷാദൗത്യം ആരംഭിച്ചു. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യത്തിന്റെ രക്ഷാപ്രവർത്തനം. സൈന്യത്തെ കൂടാതെ എൻഡിആർഎഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരും രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നു. 

ദുരന്തം നടന്നയിടത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യം എത്തുമെന്നാണ് വിവരം. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുക എന്നതിനാണ് ദൗത്യ സംഘം പ്രഥമപരി​ഗണന നൽകുന്നത്. ഇവർക്കൊപ്പം പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരും രക്ഷാപ്രവർത്തന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. 

Also Read: Kerala Rain Update: ഇന്നും അതിശക്ത മഴ; വയനാട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതീവ ജാ​ഗ്രത

 

200ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ സർക്കാരിന്റെ ഔദ്യോ​ഗിക കണക്ക് പ്രകാരം 98 പേരെയാണ് ഇനി കാണ്ടെത്താനുള്ളത്. 20 മണിക്കൂർ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അതേസമയം പോസ്റ്റ്മോർട്ടം നടപടികൾ എത്രയും വേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുനൽകാനാണ് ശ്രമം. 45 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,069 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്ന് വയനാട്ടിലെത്തും.

അതേസമയം വയനാട് ഉൾപ്പെടെ 5 ജില്ലകലിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട് കൂടാതെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. സംസ്ഥാനത്താകെ അതീവ ജാ​ഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News