കൊന്നത് ആരെന്ന് നാട്ടുകാർക്കും വീട്ടുകാർക്കും അറിയാം: ഫ്ലക്സ് വെച്ചവരെ അറിയാമെന്നും- സിദ്ധാർഥൻറെ പിതാവ്

സിദ്ദാർത്ഥിൻ്റെ കൊലപാതകികളെ കണ്ടെത്തണമെന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. കൊന്നത് ആരെന്ന് നാട്ടുകാർക്കും വീട്ടുകാർക്കും അറിയാമെന്നും എന്നിട്ട് അവർ തന്നെ ഫ്ലക്സ് വെച്ചെന്നും അത് എടുത്ത് മാറ്റാൻ താൻ തന്നെയാണ് ആവശ്യപ്പെട്ടതെന്നും ജയപ്രകാശ് 

Written by - Zee Malayalam News Desk | Last Updated : Mar 2, 2024, 04:14 PM IST
  • വിവാദമായതോടെ ഫ്ലക്സ് നീക്കം ചെയ്തിരുന്നു
  • വെറ്റിനറി സർവ്വകലാശാലയിലെ വിസിയെ ഗവർണർ സസ്പെൻഡ് ചെയ്തു
  • മുഖ്യപ്രതികൾ എല്ലാവരും കേസിൽ അറസ്റ്റിലായി കഴിഞ്ഞു
കൊന്നത് ആരെന്ന് നാട്ടുകാർക്കും വീട്ടുകാർക്കും അറിയാം: ഫ്ലക്സ് വെച്ചവരെ അറിയാമെന്നും- സിദ്ധാർഥൻറെ പിതാവ്

തിരുവനന്തപുരം: ഫ്ലക്സ് വിവാദത്തിൽ പ്രതികരിച്ച് മരിച്ച സിദ്ദാർത്ഥിൻ്റെ പിതാവ് ജയപ്രകാശ്. എസ്.എഫ്.ഐ നേതാവും പ്രവർത്തകരുമാണ് സിദ്ദാർത്ഥ് പാർട്ടിക്കാരനാണെന്ന് ചിത്രീകരിച്ച് ഫ്ളക്സ് വച്ചതെന്നും അവർ തനിക്കറിയാവുന്നവരാണെന്നും ജയപ്രകാശ് പറഞ്ഞു. 

സിദ്ദാർത്ഥിൻ്റെ കൊലപാതകികളെ കണ്ടെത്തണമെന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. കൊന്നത് ആരെന്ന് നാട്ടുകാർക്കും വീട്ടുകാർക്കും അറിയാമെന്നും എന്നിട്ട് അവർ തന്നെ ഫ്ലക്സ് വെച്ചെന്നും അത് എടുത്ത് മാറ്റാൻ താൻ തന്നെയാണ് ആവശ്യപ്പെട്ടതെന്നും ജയപ്രകാശ് വ്യക്തമാക്കി. വിവാദമായതോടെ ഫ്ലക്സ് നീക്കം ചെയ്തിരുന്നു. സംഭവത്തിൻറെ പശ്ചാത്തലത്തിൽ വെറ്റിനറി സർവ്വകലാശാലയിലെ വിസിയെ ഗവർണർ നീക്കം ചെയ്തിരുന്നുയ

അതിനിടയിൽ പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥൻ മരിച്ച കേസിൽ മുഖ്യപ്രതികളായ സിൻജോ ജോണും കാശിനാഥനും അറസ്റ്റിലായി.സിൻജോ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് പിടിയിലായതെങ്കിൽ കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇനി പിടിയിലാകാനുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശരീരത്തിലെ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News