Wild elephant: തുടർച്ചയായി കാട്ടാനയുടെ ആക്രമണം; വനംവകുപ്പിനെതിരെ പ്രതിഷേധം, ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു

CPM Protest: ആനയുടെ ആക്രമണം തടയാൻ കൃത്യമായ ഇടപെടൽ ഉണ്ടാകാത്തതിലും പ്രഖ്യാപനങ്ങൾ നടപ്പാക്കാത്തതിലും പ്രതിഷേധിച്ചാണ് സിപിഎം സമരം.

Written by - Zee Malayalam News Desk | Last Updated : Jan 29, 2023, 01:27 PM IST
  • ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ തോട്ടം മേഖലയിൽ കാട്ടാനയുടെ ആക്രമണം പതിവായിരിക്കുകയാണ്
  • ഏതാനും ദിവസങ്ങൾക് മുൻപ് ഫോറസ്റ്റ് വാച്ചർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു
  • തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ രണ്ട് വീടുകൾ തകരുകയും ഏലത്തോട്ടം നശിക്കുകയും ചെയ്തു
  • കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു
Wild elephant: തുടർച്ചയായി കാട്ടാനയുടെ ആക്രമണം; വനംവകുപ്പിനെതിരെ പ്രതിഷേധം, ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു

ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഇടുക്കി ശാന്തൻപാറയിൽ സിപിഎം പ്രവർത്തകർ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. പ്രദേശത്ത് തുടർച്ചയായി കാട്ടാന ആക്രമണം ഉണ്ടാകുന്നതിൽ പ്രതിഷേധിച്ചാണ് സമരം. പ്രവർത്തകർ ഫോറസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് നേരിയ സങ്കർഷത്തിന് ഇടയാക്കി.

ഓഫീസിന്റെ ഗേറ്റിന് മുൻപിൽ പോലീസ് നിലയുറപ്പിച്ചിരുന്നെങ്കിലും പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറുകയായിരുന്നു. സിസിഎഫ് എത്തുന്നത് വരെ സമരം തുടരുമെന്ന് പ്രവർത്തകർ വ്യക്തമാക്കി. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ തോട്ടം മേഖലയിൽ കാട്ടാനയുടെ ആക്രമണം പതിവായിരിക്കുകയാണ്.

ALSO READ: തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിൽ വാച്ച്മാനെ കാട്ടാന ആക്രമിച്ചുകൊന്നു

ഏതാനും ദിവസങ്ങൾക് മുൻപ് ഫോറസ്റ്റ് വാച്ചർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ രണ്ട് വീടുകൾ തകരുകയും ഏലത്തോട്ടം നശിക്കുകയും ചെയ്തു. കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ആനയുടെ ആക്രമണം തടയാൻ കൃത്യമായ ഇടപെടൽ ഉണ്ടാകാത്തതിലും പ്രഖ്യാപനങ്ങൾ നടപ്പാക്കാത്തതിലും പ്രതിഷേധിച്ചാണ് സിപിഎം സമരം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News