Wild Elephant Attack: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണം വേണം; കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി പ്രതിഷേധം

Wild Elephant Attack Idukki: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പരിമളത്തിന്റെ മൃതദേഹവുമായാണ് ചിന്നക്കനാൽ പന്നിയാർ എസ്റ്റേറ്റിൽ തൊഴിലാളികൾ പ്രതിഷേധിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 9, 2024, 01:41 PM IST
  • കാട്ടാന ആക്രമണത്തിൽ നിന്ന് തൊഴിലാളികളുടെ ജീവന് സംരക്ഷണം ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്
  • കഴിഞ്ഞ ദിവസം രാവിലെ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയാണ് തൊഴിലാളികൾക് നേരെ കാട്ടാന കൂട്ടം ആക്രമണം നടത്തിയത്
Wild Elephant Attack: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണം വേണം; കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി പ്രതിഷേധം

ഇടുക്കി: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി തൊഴിലാളികൾ സമരം നടത്തി. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പരിമളത്തിന്റെ മൃതദേഹവുമായാണ് ചിന്നക്കനാൽ പന്നിയാർ എസ്റ്റേറ്റിൽ തൊഴിലാളികൾ പ്രതിഷേധിച്ചത്. കാട്ടാന ആക്രമണത്തിൽ നിന്ന് തൊഴിലാളികളുടെ ജീവന് സംരക്ഷണം ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയാണ് തൊഴിലാളികൾക് നേരെ കാട്ടാന കൂട്ടം ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ പരിമളത്തെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. തോട്ടം മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണത്തിൽ നിന്ന് തൊഴിലാളികൾക് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം നടത്തിയത്.

പരിമളത്തിന്റെ മൃതദേഹം എസ്റ്റേറ്റ് മാനേജറുടെ ഓഫിസിനുള്ളിൽ കയറ്റി വച്ചാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പരിമളത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, ആശ്രിത നിയമനം നൽകുക, കാട്ടാനയുടെ സാന്നിധ്യം  നിരീക്ഷിക്കാൻ വാച്ചർമാരെ നിയോഗിക്കുക, തോട്ടങ്ങളിൽ ജോലിക്ക് ഇറങ്ങുന്നതിന് മുൻപ് ആന ഇല്ലെന്ന് ഉറപ്പ് വരുത്തുക, പുതിയ ആംബുലൻസും കൃത്യമായ ചികിത്സയും ലഭ്യമാക്കുക, ലയങ്ങൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സമരം നടത്തിയത്.

ALSO READ: മഹാരാഷ്ട്രയിൽ പുതിയ 61 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; സംസ്ഥാനത്ത് അതീവ ജാ​ഗ്രത

തൊഴിലാളികളുടെ ആവശ്യങ്ങൾ എസ്റ്റേറ്റ് മാനേജ്മെന്റ് അംഗീകരിച്ചു. പരിമളത്തിന്റെ കുടുംബത്തിനായുള്ള നഷ്ട പരിഹാര തുകയും ഇൻഷുറൻസും ലഭ്യമാക്കാൻ നടപടികൾ വേഗത്തിലാക്കും. നഴ്സിങ്‌ വിദ്യാർഥിയായ പരിമളത്തിന്റെ മകൾക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ആശ്രിത നിയമനം നൽകും.

കാട്ടാനകളുടെ സാന്നിധ്യം വിലയിരുത്താൻ നാല് വാച്ചർമാരെ നിയമിക്കും. ഇവരുടെ നിർദേശം ലഭിച്ച ശേഷം ജോലിക്ക് എത്തിയാൽ മതിയെന്നാണ് നിർദേശം. എസ്റ്റേറ്റിനായി പുതിയ ആംബുലൻസ് ഈ മാസം മുപ്പത്തിയൊന്നിനകം എത്തിക്കുമെന്നും മാനേജ്മെന്റ് ഉറപ്പ് നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News