ഇടുക്കി: മൂന്നാർ - മാട്ടുപ്പെട്ടി റോഡിൽ മുറിവാലൻ എന്ന കാട്ടാനയുടെ പരാക്രമം. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ റോഡിലെത്തിയ ആന അതുവഴി എത്തിയ വാഹനങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു. രാത്രി മൂന്നാറിലേക്ക് വരികയായിരുന്ന യാത്രക്കാരാണ് മുറിവാലനെന്ന വിളിപ്പേരുള്ള കാട്ടാനയുടെ മുമ്പിൽ അകപ്പെട്ടത്.
മൂന്നാർ - മാട്ടുപ്പെട്ടി റോഡിലെ ഷൂട്ടിംങ്ങ് പോയിന്റിന് സമീപത്ത് ആനയെ കണ്ടതോടെ ഇരു ഭാഗത്തു നിന്നും എത്തിയ വാഹനങ്ങൾ നിർത്തി. ഇതിലൊരു വാഹനം റോഡിൽ നിലയുറപ്പിച്ച ആനയുടെ സമീപത്തു കൂടി എടുക്കാൻ ശ്രമിച്ചു. ഇതോടെ അക്രമാസക്തനായ കാട്ടാന വാഹനം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വാഹനം പിറകോട്ട് എടുത്തതോടെയാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
ALSO READ: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; കൊച്ചിയിൽ 65 താറാവുകളെ കടിച്ചു കൊന്നു
വൈകുന്നേരത്തോടെ മുറിവാലനുമൊത്ത് മുന്നോളം ആനകൾ ഷൂട്ടിംങ്ങ് പോയിന്റിലെ പുൽമേടുകളിൽ ഉണ്ടായിരുന്നു. വിനോദ സഞ്ചാരികൾ ആനകളെ നേരിൽ കാണുകയും ചിത്രങ്ങൾ മൊബൈൽ ക്യാമറകളിൽ പകർത്തിയുമാണ് മടങ്ങിയത്. രാതിയായതോടെയാണ് ആനക്കൂട്ടം പതിയെ റോഡിൽ കയറിയത്. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് മാട്ടുപ്പെട്ടി. വൈകുന്നേരങ്ങളിൽ കാട്ടാനകൾ കൂട്ടമായി ഇവിടുത്തെ പുൽമേടുകളിൽ എത്തുന്നത് പതിവാണ്. സാധാരണയായി ഭക്ഷണം യഥേഷ്ടം ഉള്ളതിനാൽ മറ്റ് അക്രമങ്ങൾ ഒന്നും ഉണ്ടാക്കാറില്ല.
മലക്കപ്പാറ ആദിവാസി കോളനിയിൽ കാട്ടാന ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്
തൃശൂർ: മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഊര് നിവാസി ശിവൻ (50) എന്നയാൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം.
വീടിനു സമീപത്താണ് ശിവനെ കാട്ടാന ആക്രമിച്ച നിലയിൽ കണ്ടെത്തിയത്. ശിവൻറെ കരച്ചിൽ കേട്ട് വീട്ടുകാരും സമീപത്തുള്ളവും ഓടിയെത്തിയ സമയത്ത് പരിക്കേറ്റ നിലയിൽ കിടക്കുകയായിരുന്നു. ഉടൻ മലക്കപ്പാറ പോലീസിനെ വിവരം അറിയിച്ചു. പോലീസിന്റെ സഹായത്തോടെ ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പരിക്ക് ഗുരുതരമായതിനെ തുടർന്ന് ശിവനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഏകദേശം രണ്ടു മണിക്കൂർ സമയം എടുത്താണ് മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലെ ആശുപത്രിയിലേക്ക് എത്തിക്കാൻ കഴിഞ്ഞത്. കാടിനുള്ളിൽ അന്തർ സംസ്ഥാന പാതയിൽ നിന്നും 2 കിലോ മീറ്റർ കാടിനകത്തേക്ക് മാറിയാണ് അടിച്ചിൽ തൊട്ടി കോളനി സ്ഥിതി ചെയ്യുന്നത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ പതിവായുള്ള മേഖലകളിൽ ഒന്നാണ് ഈ പ്രദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...