Kollam: മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽച്ചാടി. പട്ടാഴി സ്വദേശി സാംസിയാണ് മകൾ അന്നയെയും എടുത്ത് ആത്മഹത്യക്ക് ശ്രമിച്ചത് (Suicide attempt). സാംസിയെയും കുഞ്ഞിനെയും നാട്ടുകാര്‍ (Residents) കരയ്ക്ക് കയറ്റി ആശുപത്രിയില്‍ (Hospital) എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു (Infant Died). സാംസി ചികിത്സയിലാണ്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആത്മഹത്യക്ക് ശ്രമിച്ച സാംസി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. മകളെ സാംസി തന്റെ ചുരിദാറിന്റെ ഷാള്‍ കൊണ്ട് ശരീരത്തില്‍ ബന്ധിപ്പിച്ച ശേഷമാണ് കിണറ്റില്‍ച്ചാടിയത്.
Also Read: Rain Update | ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം: തമിഴ്നാട്ടിലും ആന്ധ്രയിലും മഴ കനക്കുന്നു
സംഭവസമയത്ത് സാംസിയുടെ അമ്മ സോമിനിയും മൂത്തമകളും ആശുപത്രിയില്‍ പോയതായിരുന്നു. ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സാംസിയെയും കുഞ്ഞിനെയും വീട്ടില്‍ കാണാതിരുന്നതോടെ സോമിനി അയല്‍ക്കാരെയും മറ്റും വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കിണറ്റില്‍ കണ്ടെത്തിയത്. മോട്ടോറിന്റെ പൈപ്പില്‍ തൂങ്ങിപിടിച്ച് നില്‍ക്കുകയായിരുന്നു യുവതി. നാട്ടുകാർ ഇരുവരെയും കരയ്ക്ക് കയറ്റി അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
Also Read: UP Pilibhit gangrape case | 35 പേര്‍ കസ്റ്റഡിയില്‍, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കല്ലട സ്വദേശി ഷിബുവാണ് സാംസിയുടെ ഭര്‍ത്താവ്. ഇയാൾ ഗൾഫിലാണ്. ജീവനൊടുക്കാന്‍ ശ്രമിച്ചതിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. കുഞ്ഞിന്റെ മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA