Suicide: തൃശൂരിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

Crime News: സാന്ദ്രയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു. ആറുമാസം പ്രായമുള്ള ഒരു മകനുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 23, 2024, 02:47 PM IST
  • ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
  • സഞ്ജുവിന്റെ ഭാര്യ സാന്ദ്രയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
  • തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇവരെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്
Suicide: തൃശൂരിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

തൃശൂർ: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്രയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇവരെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 

Also Read: ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌ത യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മർദ്ദനം; സംഭവം ബെംഗളൂരുവിൽ

തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ് മരിച്ച സാന്ദ്ര.  സാന്ദ്രയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു. ആറുമാസം പ്രായമുള്ള ഒരു മകനുണ്ട്. സംസ്‌കാരം പിന്നീട്.

ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌ത യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മർദ്ദനം; സംഭവം ബെംഗളൂരുവിൽ 

ബംഗളൂരുവില്‍ ഓണ്‍ലൈന്‍ ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌തെന്ന് പറഞ്ഞ് യുവതിക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം.  പട്ടാപ്പകല്‍ നടുറോഡില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യാത്ര റദ്ദാക്കിയതിന് പിന്നാലെയാണ് യുവതിയെ ഡ്രൈവര്‍ ആക്രമിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read:  Trigrahi Yoga 2024: മകര രാശിയില്‍ ത്രിഗ്രഹ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം കുതിച്ചുയരും!

സംഭവം നടന്നത് ശനിയാഴ്ച ബംഗളൂരു ബെല്ലന്ദൂരിലാണ്.  യുവതി ഓട്ടോ ആപ്പിലൂടെയാണ് ബുക്ക് ചെയ്തത്. ഇടുങ്ങിയ പാതയില്‍ ലഗേജുമായി യുവതി ഓട്ടോയ്ക്കായി കാത്തുനില്‍ക്കുന്നതും വാഹനം സ്ഥലത്തെത്തുന്നതും വീഡിയോയില്‍ കാണാണ് കഴിയും. തുടര്‍ന്ന് ഓട്ടോ സ്ഥലത്തെത്തിയപ്പോള്‍ യുവതി യാത്ര റദ്ദാക്കുകയും. ഇതോടെ ഓട്ടോ ഡ്രൈവര്‍ യു-ടേണ്‍ എടുത്ത് തിരിച്ചു പോകാന്‍ ശ്രമിക്കുകയുമായിരുന്നു.  ഇതിനിടയിൽ ഓട്ടോ തിരിച്ച ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് പ്രകോപിതനായ ഓട്ടോ ഡ്രൈവർ യുവതിയെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News