Adivi Sesh | മുംബൈയിലെ 26/11 പോലീസ് സ്മാരകത്തിന് മുന്നിൽ ആദരാഞ്ജലി അർപ്പിച്ച് അദിവി ശേഷ്

 'മേജർ' എന്ന സിനിമയിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോൾ ചെയ്യുന്നത് അദിവി ശേഷ് ആണ്.  

Written by - Zee Hindustan Malayalam Desk | Last Updated : Nov 26, 2021, 03:52 PM IST
  • ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് തീരുമാനം
  • 2022 ഫെബ്രുവരി മാസത്തിലാവും ചിത്രം റിലീസ് ചെയ്യുക.
  • ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്
Adivi Sesh | മുംബൈയിലെ 26/11 പോലീസ് സ്മാരകത്തിന് മുന്നിൽ ആദരാഞ്ജലി അർപ്പിച്ച് അദിവി ശേഷ്

മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ (26/11 Mumbai terrorist attack) 13-ാം വാർഷിക ദിനത്തിൽ മുംബൈയിലെ പോലീസ് സ്മാരകത്തിന് മുന്നിൽ ആദരാഞ്ജലി അർപ്പിച്ച് നടൻ അദിവി ശേഷ് (Adivi Sesh). മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ (Major Sandeep Unnikrishnan) കഥ പറയുന്ന 'മേജർ' (Major movie) എന്ന സിനിമയിൽ നായകവേഷം ചെയ്യുന്നത് അദിവി ശേഷ് ആണ്. 

2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍ എസ് ജി കമാന്‍ഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്.

ALSO READ : Major Teaser : സന്ദീപ് ഉണ്ണികൃഷ്ണൻറെ ധീരതയുടെ കഥ പറഞ്ഞ് മേജറിൻറെ ടീസറെത്തി

ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ (NSG) അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. ഓപ്പറേഷൻ ബ്ലാക്ക് ടൊർണാ‍ഡോ എന്ന് പേരിട്ട ഓപ്പേറഷനിൽ ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് വെടിയേറ്റു വീണു.

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.‌ സന്ദീപിൻറെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു. മുംബൈയിൽ പലയിടത്തായി 166 പേരുടെ ജീവൻ പൊലിഞ്ഞ ആക്രമണമാണ് 2008 നവംബർ 26ന് അരങ്ങേറിയത്.

ALSO READMajor Sandeep Unnikrishnan Film: മേജർ ജൂലൈയിൽ റിലീസിന്

ശശി കിരണ്‍ ടിക്കയാണ് 'മേജർ' സിനിമയുടെ സംവിധാനം. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായാണ് ചിത്രമൊരുങ്ങുന്നത്.

ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2022 ഫെബ്രുവരി മാസത്തിലാവും ചിത്രം റിലീസ് ചെയ്യുക.

ALSO READ: മേജർ മലയാളത്തിലും റിലീസിന്,പോസ്റ്റർ പങ്കുവെച്ച് അദിവി ശേഷ്

മേജർ സന്ദീപ് ഉണ്ണികൃഷ്ണനും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അദിവി ശേഷും തമ്മിലുള്ള അപാര സാമ്യത നേരത്തെ വലിയ ചർച്ച ആയി മാറിയിരുന്നു. മുൻപ് ചിത്രത്തിലെ ശോഭിതയുടെയും സായിയുടെയും ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ അകപ്പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News