Suresh Gopi in Auto Rickshaw : കാറിൽ വരുമെന്ന് കരുതി കാത്ത് നിന്ന സംഘാടകർക്ക് തെറ്റി; സുരേഷ് മാസ്സായി എത്തിയത് ഓട്ടോറിക്ഷയിൽ

Suresh Gopi നാലുമണിയോടെ ചടങ്ങിൽ നിന്ന് ഇറങ്ങി. എന്നാൽ എംജി റോഡിലെ തിരക്ക് കാരണം യാത്ര കാറിൽ നിന്ന് ഓട്ടോറിക്ഷയിലേക്ക് മാറ്റുകയായിരുന്നു നടൻ.

Written by - Zee Malayalam News Desk | Last Updated : May 2, 2022, 01:04 PM IST
  • നാലുമണിയോടെ ചടങ്ങിൽ നിന്ന് ഇറങ്ങി.
  • എന്നാൽ എംജി റോഡിലെ തിരക്ക് കാരണം യാത്ര കാറിൽ നിന്ന് ഓട്ടോറിക്ഷയിലേക്ക് മാറ്റുകയായിരുന്നു നടൻ.
  • സൂപ്പർസ്റ്റാർ സുരേഷ് ഗോപി കാറിൽ ആഡംബരത്തോടെ എത്തുമെന്ന് കരുതിയ സംഘാടകർ അങ്ങനെയുള്ള വണ്ടിക്കായി കാത്തുനിന്നു.
  • അപ്പോഴാണ് ഒരു ഓട്ടോറിക്ഷ അവിടെ നിർത്തുന്നത് കണ്ടത്.
Suresh Gopi in Auto Rickshaw : കാറിൽ വരുമെന്ന് കരുതി കാത്ത് നിന്ന സംഘാടകർക്ക് തെറ്റി; സുരേഷ് മാസ്സായി എത്തിയത് ഓട്ടോറിക്ഷയിൽ

കൊച്ചി : ഏറെ നേരമായി സുരേഷ് ഗോപിയുടെ വരവും കാത്ത് നിൽക്കുകയായിരുന്നു സംഘാടകർ. എറണാകുളം ബിടിഎച്ച്‌ ഹോട്ടലില്‍ വിഎച്ച്‌പി സ്വാഭിമാന്‍ നിധി ഉദ്ഘാടന പരിപാടിക്ക് 3 മണിക്ക് എത്തേണ്ടതായിരുന്നു സുരേഷ് ഗോപി. എന്നാൽ ആ സമയത്ത് AMMA യുടെ ചടങ്ങിലായിരുന്നു അദ്ദേഹം. നാലുമണിയോടെ ചടങ്ങിൽ നിന്ന് ഇറങ്ങി. എന്നാൽ എംജി റോഡിലെ തിരക്ക് കാരണം യാത്ര കാറിൽ നിന്ന് ഓട്ടോറിക്ഷയിലേക്ക് മാറ്റുകയായിരുന്നു നടൻ. 

സൂപ്പർസ്റ്റാർ സുരേഷ് ഗോപി കാറിൽ ആഡംബരത്തോടെ എത്തുമെന്ന് കരുതിയ സംഘാടകർ അങ്ങനെയുള്ള വണ്ടിക്കായി കാത്തുനിന്നു. അപ്പോഴാണ് ഒരു ഓട്ടോറിക്ഷ അവിടെ നിർത്തുന്നത് കണ്ടത്. വേറെ ആരെങ്കിലുമാണെന്ന് കരുതി അധികം ഗൗരവം കൊടുക്കാത്ത സംഘാടകർ പെട്ടെന്ന് നോക്കിയപ്പോൾ കാണുന്നത് ഓട്ടോയിൽ നിന്ന് ദാ ഇറങ്ങിവരുന്നു സുരേഷ് ഗോപി. സംഘാടകർ പെട്ടെന്ന് ഞെട്ടിപോയി. അര മണിക്കൂർ കൊണ്ടാണ് AMMA യുടെ ചടങ്ങിൽ നിന്ന് ബിടിഎച്ച്‌ ഹോട്ടലിലേക്ക് നടനെത്തിയത്.  

ALSO READ : 'ഇടതിൽ നിന്റെ തന്ത,വലതിൽ എന്റെ തന്ത'; സുരേഷ് ഗോപിയെ അധിക്ഷേപിച്ചയാളുടെ വായടപ്പിച്ച് ഗോകുൽ സുരേഷ്

സുരേഷ് ഗോപി ഓട്ടോയിൽ വന്നത് സംഘാടകർ മാത്രമല്ല കേരളവും ഞെട്ടി. കാറിൽ വൻ ആഡംബരത്തോടെ ഇറങ്ങിവരുന്ന താരങ്ങളെക്കാൾ ജനങ്ങൾക്ക് ഇഷ്‌ടം ലളിതമായി തങ്ങൾക്കൊപ്പം നിൽക്കുന്ന താരങ്ങളെയാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ആഘോഷമായത് സുരേഷ് ഗോപിയുടെ ഓട്ടോ സവാരി തന്നെ.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി താരസംഘടനയായ അമ്മയുടെ വേദിയിലെത്തുന്നത്. സംഘടനയുടെ തുടക്കകാലത്ത് വിദേശത്ത് വെച്ച നടന്ന ഒരു പരിപാടിക്കിടെ ഉണ്ടായ പ്രശ്നത്തെ തുടർന്ന അമ്മയുമായി ബന്ധപ്പെട്ട് എല്ലാ പരിപാടികളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു സുരേഷ് ഗോപി. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News