Manju Warrier: തുനിവിന് ശേഷം മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്; 'Mr X'ൽ പ്രധാന വേഷം

അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് മനു ആനന്ദ് ഒരുക്കുന്ന 'മിസ്റ്റർ എക്സ്'.  

Written by - Zee Malayalam News Desk | Last Updated : Jun 21, 2023, 03:24 PM IST
  • ധനുഷിനൊപ്പം 'അസുരൻ' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
  • തുടർന്ന് അജിത്തിന്റെ ' തുനിവ് ' എന്ന സിനിമയിൽ നായികയായി അഭിനയിച്ചു.
  • അത് മഞ്ജു വാര്യർക്ക് വളരെയധികം പ്രശസ്തി നേടിക്കൊടുത്തു.
Manju Warrier: തുനിവിന് ശേഷം മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്; 'Mr X'ൽ പ്രധാന വേഷം

എഫ്‌ഐആർ എന്ന ചിത്രത്തിന്റെ സംവിധായകൻ മനു ആനന്ദ് ഒരുക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'മിസ്റ്റർ എക്സ് '. നടൻ ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. മഞ്ജു വാര്യർ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് പുതിയ അപ്ഡേറ്റ്. 

ധനുഷിനൊപ്പം 'അസുരൻ' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് അജിത്തിന്റെ ' തുനിവ് ' എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. അത് മഞ്ജു വാര്യർക്ക് വളരെയധികം പ്രശസ്തി നേടിക്കൊടുത്തു. ഇപ്പോഴിതാ തന്റെ അടുത്ത തമിഴ് ചിത്രത്തിനായി താരം കരാർ ഒപ്പിട്ടിരിക്കുകയാണ്. വരാനിരിക്കുന്ന ത്രില്ലർ ചിത്രമായ മിസ്റ്റർ എക്സിൽ മഞ്ജു വാര്യർ നായികയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Also Read: Madhura Manohara Moham: സ്റ്റെഫിയുടെ ആദ്യചിത്രം 'മധുരമനോഹര മോഹം' കാണാൻ ബ്ലെസി എത്തി; അഭിപ്രായം കേട്ട് തുള്ളിച്ചാടി സംവിധായിക

തമിഴ്, തലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറക്കും. 2024ൽ ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ചിത്രത്തിന്റെ സംഗീതസംവിധായകൻ ദിബു നൈനാൻ തോമസ്, ഛായാഗ്രാഹകൻ തൻവീർ മിർ, എഡിറ്റർ പ്രസന്ന ജികെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News