തമിഴില്‍ ഇതാദ്യം; ബോളിവുഡ് താരത്തെ തിരിച്ചറിയാനാകാതെ ആരാധകര്‍!!

'ഉയര്‍ന്ത മനിതന്‍' എന്ന ടൈറ്റിലില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ്വണ്ണനാണ്. 

Last Updated : Apr 1, 2019, 03:05 PM IST
 തമിഴില്‍ ഇതാദ്യം; ബോളിവുഡ് താരത്തെ തിരിച്ചറിയാനാകാതെ ആരാധകര്‍!!

ദ്യമായി തമിഴ് ചലച്ചിത്ര ലോകത്തേക്ക് ചുവടെടുത്ത് വെയ്ക്കുന്ന ബോളിവുഡ് ബിഗ്‌ ബി അമിതാഭ് ബച്ചന്‍റെ ലുക്ക്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

'ഉയര്‍ന്ത മനിതന്‍' എന്ന ടൈറ്റിലില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ്വണ്ണനാണ്. 

തമിഴ് ചലച്ചിത്ര താരം എസ്.ജെ സൂര്യയാണ് തന്‍റെ ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെ ബിഗ്‌ ബിയുടെ പുതിയ ലുക്ക്‌ പങ്കുവച്ചിരിക്കുന്നത്.

വെള്ള മുണ്ടും കുര്‍ത്തയും ചുവന്ന ഷാളും ധരിച്ച് ഒരു കണ്ണടയും നെറ്റിയില്‍ ഭസ്മക്കുറിയും തൊട്ട് ഒരു പക്കാ തമിഴ് ഗ്രാമീണനായാണ് അമിതാഭ് ബച്ചന്‍ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നതിനുശേഷം എസ്.ജെ സൂര്യ ബച്ചനോടൊപ്പം സ്ക്രീന്‍ പങ്കിടാന്‍ ലഭിച്ച അവസരത്തെ ഭാഗ്യമായി കണക്കാക്കി പ്രതികരിച്ചിരുന്നു.

 

 

 

 

Trending News