'അമ്മ'യില്‍ വന്‍ അഴിച്ചുപണി: ഉപാദ്ധ്യാക്ഷ പദവി വനിതയ്ക്ക്!!

ആരോപണ വിധേയനായ നടന്‍ ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു

Last Updated : Jun 25, 2019, 03:46 PM IST
 'അമ്മ'യില്‍ വന്‍ അഴിച്ചുപണി: ഉപാദ്ധ്യാക്ഷ പദവി വനിതയ്ക്ക്!!

ലയാള താര സംഘടനയായ 'അമ്മ'യില്‍ വന്‍ അഴിച്ചുപണി. സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിന് ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കാന്‍ സംഘടന തീരുമാനിച്ചു. 

അമ്മ സംഘടനയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഏറ്റവും കുറഞ്ഞത് നാല് സ്ത്രീകളെയെങ്കിലും ഉള്‍പ്പെടുത്താനും സംഘടനയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനം സ്ത്രീകള്‍ക്ക് വേണ്ടി മാറ്റിവയ്ക്കാനും തീരുമാനമായി.

ഭരണഘടനാഭേദഗതി നിര്‍ദേശങ്ങള്‍ വാര്‍ഷിക ജനറല്‍ബോഡിയില്‍ അവതരിപ്പിക്കും.സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംവിധാനമില്ലെന്ന് ചൂണ്ടിക്കാട്ടി വുമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) രംഗത്തെത്തിയിരുന്നു.

ഈ ആവശ്യം ഉന്നയിച്ച് നടിമാരായ പാര്‍വതി, രേവതി, രമ്യാ നമ്പീശന്‍ എന്നിവര്‍ അമ്മ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിന് പിന്നാലെ അമ്മയ്ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

ആരോപണ വിധേയനായ നടന്‍ ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Trending News