Anthony Varghese's Ajagajantharam : ഈ പൂജാ അവധിക്ക് അജഗജാന്തരം തീയേറ്ററുകളിൽ എത്തുന്നു

സംസ്ഥാനത്തെ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് കുറിച്ച് ആലോചിച്ച് വരികെയാണെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Sep 23, 2021, 03:02 PM IST
  • സംസ്ഥാനത്തെ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് കുറിച്ച് ആലോചിച്ച് വരികെയാണെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
  • ആന്റണി വര്ഗീസ് തന്നെയാണ് ചിത്രത്തിൻറെ റിലീസ് സംബന്ധമായ വിവരങ്ങൾ പുറത്ത് വിട്ടത്.
  • പൂജ അവധിക്കാലത്ത് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ച അണിയറ പ്രവർത്തകർ ചിത്രം 300 തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നതെന്നും അറിയിച്ചിട്ടുണ്ട്.
  • അതിനോടൊപ്പം തന്നെ ചിത്രത്തിൻറെ പുത്തൻ പോസ്റ്ററും ആരാധകർക്കായി പങ്ക് വെച്ചിട്ടുണ്ട്. ചിത്രം സംവദനം ചെയ്തിരിക്കുന്നത് ടിനു പാപ്പച്ചനാണ്.
Anthony Varghese's Ajagajantharam : ഈ പൂജാ അവധിക്ക് അജഗജാന്തരം തീയേറ്ററുകളിൽ എത്തുന്നു

Kochi : ആന്റണി വര്ഗീസിന്റെ (Anthony Varghese) ഏറ്റവും പുതിയ ചിത്രം അജഗജാന്തരം (Ajagajantharam ) ഈ പൂജ അവധിക്കാലത്ത് (Pooja Holidays) തീയേറ്ററുകളിൽ (Theater)റിലീസ് ചെയ്യും. സംസ്ഥാനത്തെ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് കുറിച്ച് ആലോചിച്ച് വരികെയാണെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആന്റണി വര്ഗീസ് തന്നെയാണ് ചിത്രത്തിൻറെ റിലീസ് സംബന്ധമായ വിവരങ്ങൾ പുറത്ത് വിട്ടത്.

പൂജ അവധിക്കാലത്ത് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ച അണിയറ പ്രവർത്തകർ ചിത്രം 300 തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നതെന്നും അറിയിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ ചിത്രത്തിൻറെ പുത്തൻ പോസ്റ്ററും ആരാധകർക്കായി പങ്ക് വെച്ചിട്ടുണ്ട്. ചിത്രം സംവദനം ചെയ്തിരിക്കുന്നത് ടിനു പാപ്പച്ചനാണ്.

ALSO READ: Mammotty "അജഗജാന്തരം" First Look Poster പുറത്തിറക്കി; പ്രേക്ഷകരെ കിടിലം കൊള്ളിക്കാൻ പെപ്പയും കൂട്ടരുമെത്തുന്നു

 ചിത്രത്തിന്റെ First Look Poster നടൻ Mammotty-യാണ് ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയിരുന്നു. ഫെബ്രുവരി 26ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മാറ്റി വെക്കുകയായിരുന്നു.  "സ്വന്തന്ത്ര്യം അർദ്ധരാത്രി"ക്ക് ശേഷം പ്രേക്ഷകരെ കിടിലം കൊള്ളിക്കാൻ Ankamali Diaries-ലെ പെപ്പെയും ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി അജഗജാന്തരത്തിനുണ്ട്.

ALSO READ: Minnal Murali Release Date: ഈ ക്രിസ്‌മസ്‌ രാവിൽ മലയാളികളുടെ സൂപ്പർ ഹീറോ മിന്നൽ മുരളി എത്തുന്നു

ആക്ഷൻ സീനുകൾക്ക് വളരെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷഭരിതമായ സംഭവങ്ങളാണ് Cinema-യിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ഒരു ആനയും പാപ്പാനും ഒരു കൂട്ടം ചെറുപ്പക്കാരും ഉത്സവപ്പറമ്പിലേക്ക് എത്തിയ ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൻറെ പശ്ചാത്തലം. 

ALSO READ: Dileep-Rafi കൂട്ടുകെട്ട് വീണ്ടും; 'വോയ്സ് ഓഫ് സത്യനാഥൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

Lijo Jose Pellishery-യുടെ അങ്കമാലി ഡയറീസിലും ജെല്ലിക്കെട്ടിലും അഭിനയിച്ച് ശ്രദ്ധേയനായ  Antony Varghese ജെല്ലിക്കെട്ടിന് ശേഷം നായകനാകുന്ന ചിത്രമാണ് അജഗജാന്തരം. ആന്റണിയോടൊപ്പം തന്നെ ചെമ്പൻ വിനോദും, കിച്ചു ടെല്ലസും വിനീത് വിശ്വവും , സാബുമോനും ജാഫർ ഇടുക്കിയും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ് pack-up വലിയ വാർത്തയായിരുന്നു. ആന്റണി വര്ഗീസ് തന്റെ facebook-ലൂടെയാണ് 2020 മാർച്ചിൽ ഷൂട്ടിങ് പാക്ക്‌ അപ്പായ വിവരം അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News