അനൂപ് മേനോൻ ചിത്രത്തിലൂടെ ദിൽഷ സിനിമ രം​ഗത്തേക്ക്; 'ഓ സിൻഡ്രല്ല' പോസ്റ്റർ

 ഓ സിൻഡ്രല്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദിൽഷയെ കൂടാതെ അനൂപ് മേനോനും അജു വർ​ഗീസും പ്രധാനവേഷങ്ങൾ ചെയ്യുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2023, 05:51 PM IST
  • സിനിമാ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. അനൂപ് മേനോൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ദിൽഷയാണ് നായിക.
  • ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
  • ഓ സിൻഡ്രല്ല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
അനൂപ് മേനോൻ ചിത്രത്തിലൂടെ ദിൽഷ സിനിമ രം​ഗത്തേക്ക്; 'ഓ സിൻഡ്രല്ല' പോസ്റ്റർ

ബി​ഗ് ബോസ് സീസൺ 4ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദിൽഷ പ്രസന്നൻ. ബി​ഗ് ബോസ് ചരിത്രത്തിലെ ആദ്യ വനിതാ വിജയി ആയിരുന്നു ദിൽഷ. ഏറെ വിവാദങ്ങൾ ദിൽഷയമായി ബന്ധപ്പെട്ട് ഉടലെടുത്തിരുന്നുവെങ്കിലും തന്റെ കരിയറിൽ ശ്രദ്ധ കേന്രീകരിച്ച് ​ദിൽഷ മുന്നോട്ട് പോയി. ഇപ്പോഴിതാ സിനിമാ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. അനൂപ് മേനോൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ദിൽഷയാണ് നായിക. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഓ സിൻഡ്രല്ല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദിൽഷയെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. അനൂപ് മേനോനും അജു വർ​ഗീസും ഈ ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നു. 

റെണോലസ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്. മഹാദേവൻ തമ്പിയാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ബാദുശ. എൻ.എം, സിയാൻ ശ്രീകാന്ത്, നിനോയ് വർ​ഗീസ്, ആൻണണി സ്റ്റീഫൻ തുടങ്ങിവരാണ് മറ്റ് അണിയറക്കാർ.

Malaikottai Valiban : മലൈക്കോട്ടൈ വാലിബനിൽ ഈ മലയാളി താരവും; ഷൂട്ടിങ് പുരോഗമിക്കുന്നു

മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം മലൈക്കോട്ടൈ വാലിബന് വേണ്ടി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ്. ചിത്രത്തിൽ രണ്ട് യുവതാരങ്ങൾ കൂടി ഉണ്ടെന്ന് വിവരമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളി നടന്‍ മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനിൽ പുരോഗമിച്ച് വരികെയാണ്. നടൻ മണികണ്ഠൻ ആചാരിയും ഹരി പ്രശാന്തും ചിത്രത്തിൽ എത്തുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

മോഹൻലാൽ ലിജോ ജോസും ഒന്നിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ എല്ലാ പ്രഖ്യാപിച്ചെങ്കിലും സിനിമയിലെ കഥാപാത്രങ്ങളെ മോഹൻലാലിന് പുറമെ ആരെല്ലാം അഭിനയിക്കുമെന്ന് ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. ഹരിഷ് പേരടി മാത്രമാണ് താൻ മോഹൻലാൽ ലിജോ ജോസ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുള്ളത്. നേരത്തെ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ട് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. 

സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസം ഉലകനായകൻ കമൽഹസൻ മലൈക്കോട്ടൈ വാലിബനിൽ അതിഥി താരമായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതെല്ലാം അഭ്യൂഹങ്ങൾ മാത്രമായിരുന്നു. ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യുഹങ്ങളാണ് നിലനിൽക്കുന്നത്.  കാന്താര നായകൻ റിഷഭ് ഷെട്ടി ലിജോ ജോസ് ചിത്രത്തിൽ എത്തുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി.എസ്. റഫീക്കാണ്‌ മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. പിആർഒ- പ്രതീഷ് ശേഖർ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News