ബിഗ് ബോസ് മലായളത്തിന്റെ വോട്ടിങ് പ്രക്രിയയിൽ സംശയം പ്രകടിപ്പിച്ച് റിയലിറ്റി ഷോയുടെ ആരാധകർ. ഷോയുടെ അണിയറപ്രവർത്തകർ തങ്ങൾക്ക് താൽപര്യമുള്ളവരെ മാത്രമാണ് ബിഗ് ബോസ് വീട്ടിൽ നിലനിർത്തുന്നതെന്നാണ് അരാധകരുടെ പക്ഷം. അതുകൊണ്ട് ഷോയുടെ വോട്ടിങ് പ്രക്രിയയിൽ സുതാര്യത കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഒരു വിഭാഗം ആരാധകവൃന്ദം. കഴിഞ്ഞ ദിവസം വിഷ്ണു ജോഷി പുറത്തായതിന് പിന്നാലെയാണ് ആരാധകർ ഈ ആവശ്യവുമായി രംഗത്തെത്തിയത്.
"വോട്ടിങ് സുതാര്യമാകേണ്ടതാണ്. വോട്ട് ചെയ്യുന്ന പ്രേക്ഷകരോട് ചാനൽ പ്രതിബദ്ധത കാട്ടുക. ഷോയ്ക്കു ഒട്ടും അനുയോജ്യരല്ലാത്തവർ പ്രേക്ഷകരെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച് അവിടെ നിലനിൽക്കുന്നു. എന്നിട്ട് അർഹരായവരെ പുറത്താക്കുന്നു. എന്താണ് ബിഗ്ഗ് ബോസ് അണിയ പ്രവർത്തകർ പ്രേക്ഷരോട് ചെയ്യുന്നത്? സേഫ് ഗെയിം കളിക്കുന്നവരെ ഇത്രയും പ്രൊമോട്ട് ചെയ്യുന്ന ഒരു സീസൺ ഇതുവരെ ഉണ്ടായിട്ടില്ല" എന്നാണ് ഒരു ആരാധക ബിഗ് ബോസിന്റെ പ്രൊമോ വീഡിയോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തിയത്.
ALSO READ : Bigg Boss Malayalam : വിഷ്ണുവിന്റെ പുറത്താകൽ ജുനൈസിന്റെ തന്ത്രമോ? പൊളിഞ്ഞത് അഖിൽ-വിഷ്ണു-ഷിജു ത്രയം
ബിഗ് ബോസ് കൃത്യമായ വോട്ടിങ് ഓഡിറ്റിങ്ങിലൂടെയല്ല വിഷ്ണുവിനെ പുറത്താക്കിയതെന്നാണ് ഒരു വലിയ പക്ഷം ആരാധകർ ആരോപിക്കുന്നത്. ചില മത്സരാർഥികളെ ജയിപ്പിക്കുന്നതിന് വേണ്ടി ബിഗ് ബോസ് രചിച്ച തിരക്കഥയാണ് ശക്തരായ മത്സരാർഥിയെ പുറത്താക്കി കൊണ്ടുള്ള നടപടിയെന്നാണ് ചിലർ ആരോപിക്കുന്നത്. സെറീനയെ സീക്രട്ട് റൂമിൽ വിട്ട് സുരക്ഷിതയാക്കിയതും ഇതിന് ഉദ്ദാഹരണമാണെന്നാണ് ഇവരുടെ അഭിപ്രായം.
അതേസമയം ഈ ആഴ്ചയിൽ വീണ്ടുമൊരു എവിക്ഷൻ ഉണ്ടാകുമെന്നാണ് ബിഗ് ബോസിന്റെ ഏറ്റവും പുതിയ പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. റെനീഷയോ നാദിറയോ? ഇവരിൽ ഒരാൾ ഇന്ന് ബിഗ് ബോസ് വീടിനോട് വിട പറയുമെന്നാണ് പ്രൊമോ വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. നാദിറ പുറത്തായാൽ ടിക്കറ്റ് ടു ഫിനാലെ ഒന്നുങ്കിൽ രണ്ടാം സ്ഥാനത്തുള്ള സെറീനയ്ക്കോ അല്ലെങ്കിൽ നാദറിയ്ക്ക് ഇഷ്ടമുള്ള മറ്റൊരു മത്സരാർഥിക്കോ നൽകിയേക്കും. എന്നാൽ ഇന്ന് എവിക്ഷനില്ല എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...