Bigg Boss Malayalam Season 5: സീസൺ 5ലെ ആദ്യ നോമിനേഷൻ, വോട്ടിം​ഗും തുടങ്ങി; മത്സരാർത്ഥികൾ പുതിയ സ്ട്രാറ്റജികൾ പുറത്തെടുക്കുമോ?

Bigg Boss Season 5: ഈ ആഴ്ചയിൽ മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്നത് എലിമിനേഷനെയാണ്. ആര് പുറത്താകും ആര് ആ വീട്ടിൽ തുടരും എന്നത് ഈ ആഴ്ച അവസാനം അറിയാൻ കഴിയും.  

Written by - Zee Malayalam News Desk | Last Updated : Apr 3, 2023, 01:29 PM IST
  • ​ഗെയിമിലേക്ക് പൂർണമായി ഇറങ്ങാതിരുന്ന മത്സരാർത്ഥികളെല്ലാം ഇനി മുൻനിരയിലേക്ക് എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
  • ഓരോരുത്തരുടെയും സ്ട്രാറ്റജികൾ മാറിമറിയുമോ, പുതിയ എന്ത് സ്ട്രാറ്റജി കൊണ്ടുവരും എന്നുള്ളതൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു.
  • കഴിഞ്ഞ സീസണുകളിലേത് പോലെ ആദ്യ ആഴ്ച തന്നെ ഇത്തവണ നേമിനേഷൻ ഉണ്ടായിരുന്നില്ല.
Bigg Boss Malayalam Season 5: സീസൺ 5ലെ ആദ്യ നോമിനേഷൻ, വോട്ടിം​ഗും തുടങ്ങി; മത്സരാർത്ഥികൾ പുതിയ സ്ട്രാറ്റജികൾ പുറത്തെടുക്കുമോ?

ബി​ഗ് ബോസ് സീസൺ 5 ഒരാഴ്ച പിന്നിടുമ്പോൾ അതിനുള്ളിലെ മത്സരവും അതിനനുസരിച്ച് ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഓരോ മത്സരാർത്ഥിയും ഒന്നിനൊന്ന് മികച്ചതായിക്കൊണ്ടിരിക്കുകയാണ് ഓരോ ദിവസവും. ആദ്യ ദിനം മുതൽ വഴക്കിനും ബഹളത്തിനും യാതൊരു കുറവുമില്ലാത്ത ബി​ഗ് ബോസ് വീട്ടിൽ സ്നേഹ പ്രകടനങ്ങളും കാണാൻ കഴിയുന്നുണ്ട്. മറ്റ് സീസണുകളിലെ പോലെ കുറെ ടീം രൂപപ്പെട്ടോ എന്ന് ചോദിച്ചാൽ ഇപ്പോഴും ആരും പരസ്പരം മനസിലാക്കിയിട്ടില്ല എന്ന് പലപ്പോഴും തോന്നിപ്പോകും. പിണക്കങ്ങളും ഇണക്കങ്ങളുമായി ഈ സീസണിന്റെ ആദ്യത്തെ ആഴ്ച പൂർത്തിയാകുമ്പോൾ മത്സരവും അതിനനുസരിച്ച് കൊഴുക്കുന്നുണ്ട്.

ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്നാണ് ഇത്തവണത്തെ ബി​ഗ് ബോസ് സീസണിന്റെ ടാ​ഗ് ലൈൻ. ഇതിനോട് നീതി പുലർത്തുന്ന പ്രകടനമായിരുന്നു മത്സരാർത്ഥികൾ കാഴ്ച വച്ചതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പക്ഷേ ഇപ്പോഴും പലരും ഗെയിമിലേക്ക് എത്തിയിട്ടില്ല എന്നും ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. രണ്ടാമത്തെ ആഴ്ച തുടങ്ങുമ്പോൾ ഇനി ഈ ബി​ഗ് ബോസ് വീട്ടിൽ എന്തൊക്കെ സംഭവിക്കും എന്നത് കണ്ടറിയേണ്ട ഒന്നാണ്. 

Also Read: Bigg Boss Malayalam : ആദ്യം അഖിൽ മാരാറെ പേടിച്ചു; ഇപ്പോൾ അഖിൽ മാരാരെ പേടിപ്പിക്കുന്നു; റനീഷ റഹിമാൻ

നോമിനേഷനും എലിമിനേഷനും ആണ് ഇനി ഈ ആഴ്ചയിലെ പ്രധാന സംഭവം. ഓരോ ആഴ്ചയിലേയും മത്സരാർത്ഥികളുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മത്സരാർത്ഥികൾ പരസ്പരം നോമിനേറ്റ് ചെയ്യുന്നതാണ് പതിവ്. ഇത്തരത്തിൽ എല്ലാവരും നോമിനേറ്റ് ചെയ്ത ശേഷം ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവർ ആ ആഴ്ചയിലെ എലിമിനേഷൻ നേരിടും. പിന്നാലെ നടക്കുന്ന പ്രേക്ഷക വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ആരൊക്കെ പുറത്ത് പോകണമെന്ന കാര്യം നിശ്ചയിക്കുക. സീസൺ 5ലെ വോട്ടിങ് ആരംഭിച്ചു കഴിഞ്ഞു.

എലിമിനേഷനെ കുറിച്ച് മോഹൻലാൽ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞത്: 

 "നിങ്ങളോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാം. ഇതുവരെ നടന്ന നോമിനേഷനുകൾ ഒന്നും ഒരു നോമിനേഷനെ അല്ല. ഇനി വരാനിരിക്കുന്നതാണ് ശരിക്കുമുള്ള നോമിനേഷൻ. ഒരു മത്സരാർത്ഥിക്ക് ഒരു ദിവസം ഒരു വോട്ടെ ചെയ്യാൻ സാധിക്കൂ. വെള്ളിയാഴ്ച രാത്രി 12 മണിവരെ പ്രേക്ഷകർക്ക് വോട്ട് ചെയ്യാം. ബി​ഗ് ബോസ് വീടിന് പുറത്ത് നിരവധി ആളുകൾ മത്സരാർത്ഥികളുടെ പ്രകടനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അവരിൽ നല്ല ക്രിയേറ്റീവ് ആയ ധാരാളം വ്യക്തികളുണ്ട്. മത്സരാർത്ഥികളുടെ ഓരോ നീക്കവും ശ്രദ്ധിച്ച് ക്രിയേറ്റീവ് ആയി, അവർ നെയ്തെടുക്കുന്ന സൃഷ്ടികൾ കാണുന്നുമുണ്ട്, അവയെ ഞങ്ങൾ അഭിനന്ദിക്കുകയും ആണ്. 'സംഭവിച്ചതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ ഇരിക്കുന്നതും നല്ലതിന്', പലപ്പോഴും പല അവസരങ്ങളിലും ശുഭാപ്തി വിശ്വാസത്തോടെ നമ്മൾ പറഞ്ഞ് ശീലിച്ച വാക്കുകളാണിത്".

​ഗെയിമിലേക്ക് പൂർണമായി ഇറങ്ങാതിരുന്ന മത്സരാർത്ഥികളെല്ലാം ഇനി മുൻനിരയിലേക്ക് എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഓരോരുത്തരുടെയും സ്ട്രാറ്റജികൾ മാറിമറിയുമോ, പുതിയ എന്ത് സ്ട്രാറ്റജി കൊണ്ടുവരും എന്നുള്ളതൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ സീസണുകളിലേത് പോലെ ആദ്യ ആഴ്ച തന്നെ ഇത്തവണ നേമിനേഷൻ ഉണ്ടായിരുന്നില്ല. അതേസമയം, ഈ വാരം എലിമിനേഷൻ ഉണ്ടായിരുന്നില്ല. "കഴിഞ്ഞ സീസണൊക്കെ കണ്ട് എല്ലാവരും പ്രിപ്പേർഡ് ആയാണ് വന്നിരിക്കുന്നതെന്ന് തോന്നുന്നു. അതൊന്നും വേണ്ട. ​ഗെയിം കളിക്കാനല്ലേ വന്നിരിക്കുന്നത്. വന്ന ഉടനെ നിങ്ങളെ പറഞ്ഞയക്കുന്നത് മോശമല്ലേ. എല്ലാവരും സമാധാനത്തോടെയും മിടുക്കികളും മിടുക്കന്മാരുമായിട്ട് ഇരിക്കൂ", എന്നാണ് എലിമിനേഷനെ കുറിച്ച് മോഹൻലാൽ മത്സരാർത്ഥികളോട് പറഞ്ഞത്. 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News