Director Renjith| രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയിൽ, എം.ജി ശ്രീകുമാർ സംഗീത നാടക അക്കാദമിയിൽ-പുതിയ ചെയർമാൻമാർ ഇവർ

സംവിധായകൻ തിരക്കഥാകൃത്ത് എന്നിങ്ങനെ രണ്ട് നിലകളിലും തൻറെതായ കയ്യൊപ്പിട്ടയാളാണ് രഞ്ജിത്ത്

Written by - Zee Malayalam News Desk | Last Updated : Dec 26, 2021, 02:55 PM IST
  • എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനായും നിയമിക്കും
  • കെ.പി.എ.സി ലളിതയുടെ കാലാവധി അവസാനിക്കുന്നതോടെയാണ് അദ്ദേഹം സ്ഥാനത്തേക്ക് എത്തുന്നത്
  • 1985-ലാണ് സ്കൂൾ ഒാഫ് ഡ്രാമയിൽ നിന്നും ബിരുദം പൂർത്തിയാക്കുന്നത്
Director Renjith| രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയിൽ, എം.ജി ശ്രീകുമാർ സംഗീത നാടക അക്കാദമിയിൽ-പുതിയ ചെയർമാൻമാർ ഇവർ

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനാകും. നിലവിലെ ചെയർമാൻ കമലിൻറെ കാലാവധി തീരാനിരിക്കെയാണ് രഞ്ജിത്തിനെ ചെയർമാനാക്കുന്നത്. 2016-ലാണ് കമൽ അക്കാദമിയുടെ അധ്യക്ഷനാവുന്നത്. മൂന്നു വർഷമാണ് അക്കാദമി അധ്യക്ഷൻറെ സാധാരണ കാലാവധി.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ രഞ്ജിത്ത് 1985-ലാണ് സ്കൂൾ ഒാഫ് ഡ്രാമയിൽ നിന്നും ബിരുദം പൂർത്തിയാക്കുന്നത്. സംവിധായകൻ തിരക്കഥാകൃത്ത് എന്നിങ്ങനെ രണ്ട് നിലകളിലും തൻറെതായ കയ്യൊപ്പിട്ടയാളാണ് രഞ്ജിത്ത്. ഇത്തരത്തിൽ രഞ്ജിത്തിനെ മലയാളത്തിൽ അടയാളപ്പെടുത്തിയ ചിത്രം ദേവാസുരമാണ്.

അതേസമയം പ്രമുഖ ഗായകൻ എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനായും നിയമിക്കും. കെ.പി.എ.സി ലളിതയുടെ കാലാവധി അവസാനിക്കുന്നതോടെയാണ് അദ്ദേഹം സ്ഥാനത്തേക്ക് എത്തുന്നത്. ഇരുവരുടെയും നിയമനങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചതോടെ ഉടൻ ഉത്തരവ് പുറത്തിറങ്ങും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News