Dear Vaappi Ott Update: 'ഡിയ‍ർ വാപ്പി' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Dear Vaappi Ott: ഒടിടി പ്ലാറ്റ്ഫോം മനോരമ മാക്സ് ആണ് ഡിയർ വാപ്പി എന്ന ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്.   

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 04:37 PM IST
  • ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ഷാന്‍ തുളസീധരന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
  • ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ ചിത്രത്തില്‍ എത്തുന്നത്.
  • ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലര്‍ ബഷീറിന്റെയും മോഡലായ മകള്‍ ആമിറയുടെയും ജീവിതയാത്രയാണ് ഡിയര്‍ വാപ്പി.
Dear Vaappi Ott Update: 'ഡിയ‍ർ വാപ്പി' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ലാല്‍, നിരഞ്ജ് മണിയന്‍പിള്ള, അനഘ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ഡിയര്‍ വാപ്പി ഒടിടിയിലെത്തുന്നു. ചിത്രം ഏപ്രിൽ 13 മുതൽ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിൽ സ്ട്രീമിങ് തുടങ്ങും. ആണെന്നോ പെണ്ണെന്നോ‌ വ്യത്യാസമില്ലാതെ ആഗ്രഹങ്ങള്‍ക്കായി ആത്മാര്‍ത്ഥതയോടെ ശ്രമിച്ചാല്‍ ആര്‍ക്കും സ്വപ്‌നങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണ് ചിത്രം പറയുന്നത്. ഷാന്‍ തുളസീധരന്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ.  

ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ഷാന്‍ തുളസീധരന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലര്‍ ബഷീറിന്റെയും മോഡലായ മകള്‍ ആമിറയുടെയും ജീവിതയാത്രയാണ് ഡിയര്‍ വാപ്പി. തലശ്ശേരി, മാഹി, എന്നിവിടങ്ങളിലായിട്ടാണ് ഡിയര്‍ വാപ്പി ചിത്രീകരിച്ചത്. മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍,മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു,  ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Also Read: Action Hero Biju 2: ബിജു പൗലോസ് രണ്ടാം വരവിന് ഒരുങ്ങുന്നു; 'ആക്ഷൻ ഹീറോ ബിജു 2' ഷൂട്ടിങ്ങ് ഉടൻ

കൈലാസ് മേനോന്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ്. പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു. ലിജോ പോള്‍ ചിത്രസംയോജനവും, എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിച്ചു. കലാസംവിധാനം അജയ് മങ്ങാട് ചമയം റഷീദ് അഹമ്മദ് എന്നിവരാണ്. 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ - നജീര്‍ നാസിം, സ്റ്റില്‍സ് - രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ - സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി  അസിസ്റ്റന്റ് ഡയറക്ടേഴ്സ് - അമീര്‍ അഷ്റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News