Happy Birthday Deepika Padukone | മോഡലിം​ഗ് മുതൽ സിനിമ വരെ - ദീപിക പദുക്കോണിനെ കുറിച്ച് അധികം ആർക്കും അറിയാത്ത കാര്യങ്ങൾ

2006 സെപ്റ്റംബറിൽ ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ദീപിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 5, 2022, 10:07 AM IST
  • സാവരിയയിലേക്ക് സഞ്ജയ് ലീല ബൻസാലി ആദ്യം തിരഞ്ഞെടുത്തത് ദീപികയെ ആയിരുന്നുവെന്ന് എത്ര പേർക്ക് അറിയാം?
  • ഓം ശാന്തി ഓം, സാവരിയ എന്നി രണ്ട് ചിത്രങ്ങളും ഒരേ വർഷം നവംബർ 9, 2007 ന് ഒരേ തീയതിയിലാണ് റിലീസ് ചെയ്തു.
  • പിന്നീട്, ദീപികയും എസ്‌എൽ‌ബിയും മൂന്ന് സൂപ്പർഹിറ്റുകൾക്കായി ഒന്നിച്ചു പ്രവർത്തിച്ചു,
Happy Birthday Deepika Padukone | മോഡലിം​ഗ് മുതൽ സിനിമ വരെ - ദീപിക പദുക്കോണിനെ കുറിച്ച് അധികം ആർക്കും അറിയാത്ത കാര്യങ്ങൾ

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന് ഇന്ന് പിറന്നാൾ. സിനിമ മേഖലയിൽ തന്റേതായ ഇടം നേടിയ നടിയാണ് ദീപിക. നുണക്കുഴി സൗന്ദര്യം നിറഞ്ഞ ദീപികയുടെ ഏറ്റവും രസകരവും അറിയപ്പെടാത്തതുമായ ചില വസ്തുതകൾ നോക്കാം.

2007-ൽ ഷാരൂഖ് ഖാൻ നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് ദീപിക എത്തിയതെങ്കിലും അതായിരുന്നില്ല താരത്തിന്റെ ആദ്യ പ്രോജക്ട്. 2006-ൽ ഗാനരചയിതാവും ഗായകനുമായ ഹിമേഷ് രേഷ്മിയയുടെ ഹിറ്റ് ഗാനമായ നാം ഹേ തേരായിലാണ് ദീപികയ്ക്ക് പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. ഇത് കണ്ടതിനെ തുടർന്നാണ് SRKയ്‌ക്കൊപ്പം ഓം ശാന്തി ഓമിനായി ഫറാ ഖാൻ ദീപികയെ തെരഞ്ഞെടുക്കുന്നത്. 2006 സെപ്റ്റംബറിൽ ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ദീപിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

Also Read: Deepika-Ranveer Wedding Anniversary: ഹില്‍ സ്റ്റേഷനില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച് ദീപിക പദുകോണും രണ്‍വീര്‍ സിംഗും, ഫോട്ടോസ് വൈറല്‍

ദീപിക കിംഗ്ഫിഷറിന്റെ മോഡലായി തുടങ്ങി, അതിന്റെ വാർഷിക കലണ്ടറിലും ഇടംപിടിച്ചു. 2005-ൽ 'കിംഗ്ഫിഷർ മോഡൽ ഓഫ് ദ ഇയർ' അവാർഡും അവർ നേടി. വർഷങ്ങൾക്ക് മുമ്പ് ലിറിൽ എന്ന സോപ്പ് ബ്രാൻഡാണ് ദീപികയെ ആദ്യമായി ഈ രം​ഗത്തേക്ക് കൊണ്ടുവരുന്നത്. ഈ പരസ്യം താരത്തിന് ജനങ്ങൾക്കിടയിൽ വലിയ  നേടിക്കൊടുത്തു. ടൂത്ത് പേസ്റ്റ് ബ്രാൻഡായ ക്ലോസ്-അപ്പിന്റെ പരസ്യത്തിലും എത്തിച്ചേരാൻ അത് ദീപികയെ സഹായിച്ചു. 

Also Read: സ്റ്റേജ് പരിപാടിക്കിടെ വസ്ത്രം പണി നൽകിയ 5 സെലിബ്രേറ്റികൾ ഇവരാണ്; ആ സാഹചര്യത്തെ ഇവർ എങ്ങനെ നേരിട്ടെന്നാണ് പ്രധാനം

സാവരിയയിലേക്ക് സഞ്ജയ് ലീല ബൻസാലി ആദ്യം തിരഞ്ഞെടുത്തത് ദീപികയെ ആയിരുന്നുവെന്ന് എത്ര പേർക്ക് അറിയാം? ഓം ശാന്തി ഓം, സാവരിയ എന്നി രണ്ട് ചിത്രങ്ങളും ഒരേ വർഷം നവംബർ 9, 2007 ന് ഒരേ തീയതിയിലാണ് റിലീസ് ചെയ്തു. പിന്നീട്, ദീപികയും എസ്‌എൽ‌ബിയും മൂന്ന് സൂപ്പർഹിറ്റുകൾക്കായി ഒന്നിച്ചു പ്രവർത്തിച്ചു, ഇപ്പോഴും ഇവർ രണ്ട് പേരും മികച്ച നടിയും സംവിധായകനുമായി കണക്കാക്കപ്പെടുന്നു.

Also Read: Deepika and Ranveer: ആലിബാ​ഗിൽ ആഡംബര ബം​ഗ്ലാവ് സ്വന്തമാക്കി ദീപികയും രണ്‍വീറും

ദക്ഷിണേന്ത്യൻ ഭക്ഷണമാണ് ദീപികയുടെ എക്കാലത്തെയും പ്രിയപ്പെട്ടത്. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ജനിച്ച ദീപിക പിന്നീട് 11 മാസം പ്രായമുള്ളപ്പോളാണ് ബാംഗ്ലൂരിലേക്ക് താമസമാകുന്നത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ദീപികയും രൺവീറും വിവാഹിതരാകുന്നത്. 2018ൽ ഇറ്റലിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 1983 ലോകകപ്പ് പ്രമേയമാക്കിയുള്ള 83 ആണ് ദീപികയുടേതായി അവസാനം ഇറങ്ങിയ ചിത്രം. രൺവീർ സിം​ഗ് ആണ് ഇതിൽ നായകൻ. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News