സുഷാന്തിന്റെ 'ദില്‍ ബച്ചാര' ഇന്ന് മുതല്‍; എവിടെ? എങ്ങനെ? അറിയേണ്ടതെല്ലാം...

അന്തരിച്ച ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്റെ അവസാന ചിത്രം 'ദില്‍ ബെച്ചാര' ഇന്ന് റിലീസാകുകയാണ്...

Last Updated : Jul 24, 2020, 12:37 PM IST
  • പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും കഥ പറയുന്ന ഈ ചിത്രത്തില്‍ പുതുമുഖം സഞ്ജനാ സന്കിയും സെയിഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുഷാന്തിന്റെ 'ദില്‍ ബച്ചാര' ഇന്ന് മുതല്‍; എവിടെ? എങ്ങനെ? അറിയേണ്ടതെല്ലാം...

മുംബൈ: അന്തരിച്ച ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതിന്റെ അവസാന ചിത്രം 'ദില്‍ ബെച്ചാര' ഇന്ന് റിലീസാകുകയാണ്...

മെയ്‌ മാസത്തില്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊറോണ വൈറസ് (Corona Virus) പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട്, സുഷാന്ത് സിംഗ് രാജ്പുതി(Sushant Singh Rajput)ന്റെ മരണശേഷം ചിത്രം ചിത്രം OTT പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 

സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡ് വിടാനൊരുങ്ങി സഞ്ജന

ജൂലൈ ഇരുപത്തിനാലാം തീയതി രാത്രി ഏഴരയ്ക്കാണ് ചിത്രം റിലീസാകുന്നത്. ഡിസ്നി+ഹോട്ട്സ്റ്റാര്‍ (Hotstar) പ്ലാറ്റ്ഫോമില്‍ സബ്സ്ക്രൈബേഴ്സിനും നോണ്‍-സബ്സ്ക്രൈബേഴ്സിനും ചിത്രം കാണാ൦. ഇന്ത്യയ്ക്ക് പുറമേ യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ മുകേഷ് ചബ്ര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

അവഞ്ചെഴ്സിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് സുഷാന്തിന്‍റെ 'ദില്‍ ബെചാര'

സംവിധായകന്‍ മുകേഷ് ചാബ്രയുടെ ആദ്യ ചിത്രമാണ്‌ 'ദില്‍ ബേച്ചാരാ' (Dil Bechara).   പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും കഥ പറയുന്ന ഈ ചിത്രത്തില്‍ പുതുമുഖം സഞ്ജനാ സന്കി(Sanjana Sanghi)യും  സെയിഫ് അലി ഖാനും (Saif Ali Khan) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

ഈ  ചിത്രത്തില്‍   സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാ(AR Rahman)ണ്.  ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്‍റെ  നിര്‍മ്മാതാക്കള്‍.

Trending News