ദിലീപിനും കാവ്യ മാധവനും പെണ്‍കുഞ്ഞ്! മീനാക്ഷിയ്ക്ക് കൂട്ടായി കുഞ്ഞനുജത്തി

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ദിലീപ് വീണ്ടും അച്ഛനായി...

Last Updated : Oct 19, 2018, 12:07 PM IST
ദിലീപിനും കാവ്യ മാധവനും പെണ്‍കുഞ്ഞ്! മീനാക്ഷിയ്ക്ക് കൂട്ടായി കുഞ്ഞനുജത്തി

കൊച്ചി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ദിലീപ് വീണ്ടും അച്ഛനായി...

ജനപ്രിയതാരം ദിലീപിന്‍റെയും കാവ്യ മാധവന്‍റെയും കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് താരകുടുംബത്തിലേക്ക് കുഞ്ഞതിഥികൂടി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജുകളിലൂടെ ദിലീപ് ആരാധകര്‍ കുഞ്ഞ് ജനിച്ച കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ദിലീപ് തന്നെയാണ് ഓദ്യോഗികമായി വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്.

ദിലീപ് പറയുന്നതിങ്ങനെ..
പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്‍റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം സ്‌നേഹത്തോടെ, കാവ്യ, ദിലീപ് എന്നാണ് ദിലീപ് കുറിച്ചിരിക്കുന്നത്. 

ഇന്ന് രാവിലെ 4.45ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാവ്യ കുഞ്ഞിന് ജന്മം നല്‍കിയത്.

കാവ്യ ഗര്‍ഭിണിയായിട്ടുള്ള ചിത്രങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിനിടെ കാവ്യ എട്ട് മാസം ഗര്‍ഭിണിയാണെന്ന് പിതാവും വെളിപ്പെടുത്തിയിരുന്നു. മഞ്ഞ നിറത്തിലുള്ള ഡ്രസില്‍ കാവ്യയുടെ ബേബിഷവര്‍ ഫോട്ടോയായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. 

 

 

Trending News