Voice of Sathyanathan: ദിലീപ് - റാഫി ചിത്രം 'വോയ്സ് ഓഫ് സത്യനാഥൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Oct 31, 2021, 11:57 AM IST
  • ദിലീപ് നായകനാകുന്ന വോയ്സ് ഓഫ് സത്യനാഥന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
  • ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
  • റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌.
Voice of Sathyanathan: ദിലീപ് - റാഫി ചിത്രം 'വോയ്സ് ഓഫ് സത്യനാഥൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥന്റെ (Voice of Sathyanathan) ഫസ്റ്റ് ലുക്ക് പോസ്റ്റർ (First look poster) പുറത്തുവിട്ടു. മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെയും (Mammootty) മലയാള സിനിമയിലെ നൂറിലധികം സെലിബ്രിറ്റികളുടെയും ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ദിലീപിനോടൊപ്പം (Dileep) മറ്റൊരു പ്രധാനം കഥാപാത്രം അവതരിപ്പിക്കുന്ന ജോജു ജോർജിനെയും (Joju George) പോസ്റ്ററിൽ കാണാം. 

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, China Town, തെങ്കാശിപ്പട്ടണം, Ring master എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌. 

Also Read: Dileep-Raffi ചിത്രം 'വോയ്‌സ് ഓഫ് സത്യനാഥന്‍' ചിത്രീകരണം ആരംഭിച്ചു

ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. 

Also Read: Dileep-Rafi കൂട്ടുകെട്ട് വീണ്ടും; 'വോയ്സ് ഓഫ് സത്യനാഥൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, കലാ സംവിധാനം - എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൺ പൊടുത്താസ്, മേക്കപ്പ് - റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് - സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ - മുബീൻ എം റാഫി, സ്റ്റിൽസ് - ഷാലു പേയാട്, പി.ആർ.ഒ -  മഞ്ജു ഗോപിനാഥ്, പി.ശിവപ്രസാദ് , ഡിസൈൻ - ടെൻ പോയിന്റ്.

ദിലീപും റാഫിയും (Dileep- Rafi) ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ (Audience) ഒന്നടങ്കം ചിരിപ്പിച്ചവയാണ്. പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും കണ്ട് ചിരിക്കാൻ സാധിക്കുന്ന ചിത്രം തന്നെയാവും വോയ്സ് ഓഫ് സത്യനാഥനും (Voice Of Sathyanathan).

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News