Ela Veezha Poonchira OTT Update : സൗബിന്‍ ഷാഹിർ പോലീസ് വേഷത്തിൽ കേന്ദ്രകഥാപാത്രമായി എത്തി ചിത്രമാണ് ഇല വീഴാ പൂഞ്ചിറ. ഈ വർഷം ജൂലൈ മാസത്തിൽ റിലീസായ ചിത്രത്തിന്റെ ഒടിടി റിലീസ് എവിടെയും ആരും പറയുന്നതായി കേട്ടിട്ടില്ല. ഷാഹി കബീർ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം തിയറ്ററിൽ വൻ വിജയമല്ലായിരുന്നില്ലെങ്കിലും മേശമല്ലാത്ത അഭിപ്രായം നേടിയെടുത്തിയിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിന് കൂടുതൽ നാൾ തിയറ്ററുകളിൽ പ്രദർശനം തുടരാനും സാധിച്ചില്ല. തുടർന്ന് എല്ലാവരും ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുയാണ്.
അടുത്തിടെ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ സിനിമ ഗ്രൂപ്പുകളിൽ വന്നതോടെയാണ് ഇല വീഴാ പൂഞ്ചിറ ഒടിടിയിൽ എത്തിയെന്നുള്ള സംസാരം ആരംഭിച്ചത്. എന്നാൽ ചിത്രം നിലവിൽ ഒരു ഒടിടി പ്ലാറ്റ്ഫോമിലും സ്ട്രീം ചെയ്ത് തുടങ്ങിട്ടുമില്ല. ചില റിപ്പോർട്ടുകൾ പ്രകാരം ആമസോൺ പ്രൈം വീഡിുയോയ്ക്കാണ് ഇല വീഴാ പൂഞ്ചിറയുടെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. എന്നാൽ ആ പ്ലാറ്റ്ഫോമിൽ ചിത്രം ഇതുവരെ പ്രദർശിപ്പിച്ച് തുടങ്ങിട്ടുമില്ല. ടെലിഗ്രാമിൽ ചിത്രം ലീക്കായതാണെന്നും സിനിമ ഗ്രൂപ്പുകൾ ചിലർ അഭിപ്രായപ്പെടുന്നുമുണ്ട്.
ALSO READ : Rorschach Movie : റോഷാക്കിൽ മുഖമൂടി വേഷം മാത്രം; എന്നാൽ മമ്മൂട്ടി അസിഫ് അലിക്ക് നൽകിയതോ... റോളെക്സ് വാച്ച്
വിഷ്ണു വേണു നിർമ്മിച്ച ചിത്രത്തിന് ജി.നിധീഷ് ആണ് കഥ എഴുതിയത്. മനേഷ് മാധൻ ഛായഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ്. അനിൽ ജോൺസൺ ആണ് ചിത്രത്തിൻറെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. അജയൻ അഡാട്ടാണ് ചിത്രത്തിൻറെ സൗണ്ട് ഡിസൈന്‍. മലയാളത്തിൽ ആദ്യമായി DOLBY VISION 4 K HDR-ൽ പുറത്തിറക്കിയ ചിത്രം എന്ന പ്രത്യേകതയും 'ഇല വീഴാപൂഞ്ചിറ'യ്ക്ക് ഉണ്ട്.
സുധീ കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ പോലീസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായി ഈ വർഷത്തെ സംസ്ഥാന അവാർഡ് സ്വന്തമാക്കിയ ഷാഹി കബീർ ഇതാദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
തിരക്കഥ: നിധീഷ്, ഷാജി മാറാട് എന്നിവർ, ഡി ഐ/കളറിസ്റ്റ്: റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ്: പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, സ്റ്റുഡിയോ: ആഫ്റ്റർ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: അഗസ്റ്റിൻ മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, സിങ്ക് സൗണ്ട്:
പി സാനു, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, സംഘട്ടനം: മുരളി ജി, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ജിത്തു അഷ്റഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: റിയാസ് പട്ടാമ്പി, വി എഫ് എക്സ്: മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്-എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റിൽസ്: നിദാദ് കെ.എൻ, വിതരണം: സെൻട്രൽ പിക്ചേഴ്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, പി.ആർ.ഒ:മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്: ഹെയിൻസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...