ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ഹിന്ദി റീമേക്ക് 'സെൽഫി'യുടെ ചിത്രീകരണം തുടങ്ങി, പൂജ ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്

ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രമായി അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയും എത്തുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 10, 2022, 01:37 PM IST
  • പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പങ്കാളിയാവുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് സെൽഫി.
  • രാജ് മേഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ചിത്രീകരണം എത്രയും വേ​ഗം പൂർത്തിയാക്കി സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തിക്കാനാണ് ശ്രമം.
ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ഹിന്ദി റീമേക്ക് 'സെൽഫി'യുടെ ചിത്രീകരണം തുടങ്ങി, പൂജ ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ്‌, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ 'സെല്‍ഫി'യുടെ ചിത്രീകരണം തുടങ്ങി. ചിത്രങ്ങൾ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ഹിന്ദി പതിപ്പില്‍ പ്രധാന വേഷം ചെയ്യുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രമായി അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയും എത്തുന്നു. ഇരുവരും ആദ്യമായാണ് ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പങ്കാളിയാവുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് സെൽഫി. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവ ചേർന്നാണ് നിര്‍മ്മാണം. രാജ് മേഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം എത്രയും വേ​ഗം പൂർത്തിയാക്കി സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തിക്കാനാണ് ശ്രമം.

 

ലാൽ ജൂനിയർ (ജീൻ പോൾ) സംവിധാനം ചെയ്ത ഡ്രൈവിം​ഗ് ലൈസൻസിന്റെ തിരക്കഥ ഒരുക്കിയത് സച്ചിയായിരുന്നു. 2019ൽ ഇറങ്ങിയ ചിത്രം മലയാളത്തിൽ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമാണ്. 

Trending News