Gold Movie : ഗോൾഡിന്റെ ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയാൽ മാത്രമെ റിലീസ് തീയതി പ്രഖ്യാപിക്കു: നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

Gold Movie Release Update : സെപ്റ്റംബർ 8ന് ഓണം റിലീസായി പൃഥ്വിരാജ് ചിത്രമെത്തുമെന്നായിരുന്നു സംവിധായകൻ അൽഫോൺസ് പുത്രൻ അറിയിച്ചിരുന്നത്. എന്നാൽ ഗോൾഡിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാതെ വന്നതോടെ ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 5, 2022, 05:32 PM IST
  • ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി ലഭിക്കാതെ ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിക്കില്ലയെന്ന് സിനിമയുടെ നിർമാതാക്കാളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.
  • ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസിന്റെ പോസ്റ്റ് പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്.
  • സെപ്റ്റംബർ 8ന് ഓണം റിലീസായി പൃഥ്വിരാജ് ചിത്രമെത്തുമെന്നായിരുന്നു സംവിധായകൻ അൽഫോൺസ് പുത്രൻ അറിയിച്ചിരുന്നത്.
  • എന്നാൽ ഗോൾഡിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാതെ വന്നതോടെ ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു.
Gold Movie : ഗോൾഡിന്റെ ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയാൽ മാത്രമെ റിലീസ് തീയതി പ്രഖ്യാപിക്കു: നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി : പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന ഗോൾഡ് സിനിമയുടെ റിലീസ് തീയതിയിൽ വീണ്ടും അനിശ്ചിതത്വം. ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി ലഭിക്കാതെ ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിക്കില്ലയെന്ന് സിനിമയുടെ നിർമാതാക്കാളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസിന്റെ പോസ്റ്റ് പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്.

"ഞങ്ങളുടെ നിർമ്മാണത്തിൽ ഒരുങ്ങിയ "ഗോൾഡ്" എന്ന ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക...നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുകയാണ് റിലീസ് തീയതി പ്രഖ്യാപിക്കാൻ .." ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ALSO READ : സുരേഷ് ഗോപി തന്റെ പേരിൽ മാറ്റം വരുത്തി; ഇനി 'Suressh Gopi' എന്ന് വിളിക്കണം!

സെപ്റ്റംബർ 8ന് ഓണം റിലീസായി പൃഥ്വിരാജ് ചിത്രമെത്തുമെന്നായിരുന്നു സംവിധായകൻ അൽഫോൺസ് പുത്രൻ അറിയിച്ചിരുന്നത്. എന്നാൽ ഗോൾഡിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാതെ വന്നതോടെ ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു. ഗോൾഡിന്റെ റിലീസ് ഒരാഴ്ചയും കൂടി നീട്ടിയെന്നായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ലിസ്റ്റിൻ ഇന്ന് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പും കൂടി എത്തിയതോടെ ചിത്രത്തിന്റെ റിലീസ് ഈ മാസം കാണില്ലയെന്നാണ് സൂചന ലഭിക്കുന്നത്.

അതേസമയം ഗോൾഡ് സിനിമ സംബന്ധിച്ചുള്ള എല്ലാ പോസ്റ്റുകളും സംവിധായകൻ അൽഫോൺസ് പുത്രൻ തന്റെ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ആകെ ചിത്രത്തിന്റെ പോസ്റ്റർ മാത്രമാണ് പുത്രൻ തന്റെ ഔദ്യോഗിക പേജിൽ നിലവിൽ പങ്കുവച്ചിരിക്കുന്നത്. 

ALSO READ : Nna Thaan Case Kodu: പട്ടി കടിച്ച കേസുമായി ചാക്കോച്ചൻ ഹോട്ട്സ്റ്റാറിലെത്തും; 'ന്നാ താൻ കേസ് കൊട്' ഒടിടി റിലീസ് പ്രഖ്യാപിച്ചു

അൽഫോൺസ് പുത്രൻ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൽ പൃഥിരാജ്,നയൻതാര,അജ്മൽ അമീർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.പൃഥിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവരുടെ ബാനറിൽ മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രാജേഷ് മുരുകേശൻ, ആനന്ദ് സി ചന്ദ്രൻ, വിശ്വജിത്ത് ഒടുക്കത്തിൽ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News