ഹാസ്യ രാജാവ് ജഗതി ശ്രീകുമാറിന്റെ മകളും അവതാരികയുമായ ശ്രീലക്ഷ്മി വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
ദുബായില്‍ സ്ഥിര താമസമാക്കിയ കൊമേഴ്സ്യല്‍ പൈലറ്റായ ജിജിന് ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്.
5 വർഷത്തെ പ്രണയത്തിനു ശേഷ൦ 2019 നവംബര്‍ പതിനേഴിനാണ് ഇരുവരുടെയും വിവാഹിതരായത്. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.
Also Read: See Picz: മുസ്ലീം ആചാര പ്രകാരം ജഗതിയുടെ മകള്‍ വിവാഹിതയായി!
ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യൻ രീതിയിലുള്ള വേഷമണിഞ്ഞാണ് അന്ന് ശ്രീലക്ഷ്മി എത്തിയത്. ഓഫ് വൈറ്റും ചുവപ്പും നിറത്തിലുളള ലഹങ്കയുമായിരുന്നു വേഷം.
കല്ലുകള്‍ പതിപ്പിച്ച വലിയ ചോക്കറും നെറ്റിച്ചുട്ടിയും നോര്‍ത്തിന്ത്യന്‍ വധുക്കള്‍ അണിയുന്ന ചൂഡയും ശ്രീലക്ഷ്മിയെ സുന്ദരിയാക്കി. മെറൂൺ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്റെ വേഷം.
ഇപ്പോഴിതാ ഹിന്ദു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.[
നിരവധി സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്.
ചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് ശ്രീലക്ഷ്മിയെത്തിയപ്പോള്‍ ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ജിജിന് എത്തിയത്.
ഉണ്ണി തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ശ്രീലക്ഷ്മി പുറത്തുവിട്ടത്.
തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം വിവാഹ കാര്യം ആരാധകരുമായി പങ്കുവച്ചത്. ജഹാംഗീറിന്റെ കൈ പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് ശ്രീലക്ഷ്മി വിവാഹ വിവരം ആരാധകരെ അറിയിച്ചത്.
'ഇന്നു മുതല്‍ നീ നടക്കുന്നത് ഒറ്റയ്ക്കാവില്ല. എന്റെ ഹൃദയം നിനക്ക് തണലേകും. എന്റെ കൈകള്‍ നിനക്ക് വീടാകും.' - എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്.
ഒമാനില്‍ ഒരു പ്രമുഖ കമ്പനിയില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി ഇപ്പോള്‍.