)
ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ റൊമാന്റിക് ത്രില്ലർ ചിത്രമാണ് "ഇഷ്ടരാഗം". ചിത്രം നാളെ, മെയ് 31ന് റിലീസ് ചെയ്യും. സാഗാ ഇന്റർനാഷണൽ ആണ് പ്രദർശനത്തിനെത്തിക്കുന്നത്. ശ്രീകുമാർ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത് കൈവേലി, അമ്പിളി, സുമിത്ര രാജൻ, വേണു അമ്പലപ്പുഴ, അർജുൻ, ജലജ റാണി, രഘുനാഥ് മടിയൻ, ജീഷിൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ആകാശ് പ്രകാശ് മ്യൂസിക്ക് ആന്റ് എന്റർടൈൻമെന്റ്സ്, എസ് ആർ ഫിലിംസ് എന്നിവയുടെ ബാനറിൽ പ്രകാശ് നായർ, സുരേഷ് രാമന്തളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജി കെ രവികുമാർ നിർവ്വഹിക്കുന്നു. തിരക്കഥ സംഭാഷണം ചന്ദ്രൻ രാമന്തളി എഴുതുന്നു. സുരേഷ് രാമന്തളിയുടെ വരികൾക്ക് വിനീഷ് പണിക്കർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വടുകിയമ്മ, അനിത വിനോദ്, ഹരിത ഹരീഷ്, ശിവപ്രിയ എന്നിവരാണ് ഗായകർ.
എഡിറ്റർ- വിപിൻരവി, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി ഒലവക്കോട്, കല-ബാലകൃഷ്ണൻ കൈതപ്രം, കോസ്റ്റ്യൂംസ്-സുകേഷ് താനൂർ, മേക്കപ്പ്- സുധാകരൻ ചേർത്തല കൊറിയോഗ്രഫി-ക്ലിന്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിജു നായർ, അസിസ്റ്റന്റ് ഡയറക്ടർ - ദീപക് ശങ്കർ, ഷാൻ, ബിജിഎം-പ്രണവ് പ്രദീപ്, കളറിസ്റ്റ്- അലക്സ് വർഗീസ്, സ്റ്റിൽസ്-വിദ്യാധരൻ, ഡിസൈൻ- ദിനേശ് മദനൻ, ലൊക്കേഷൻ-കാഞ്ഞിരക്കൊല്ലി, ഇരിട്ടി വയനാട്, ഗുണ്ടപ്പെട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.