viral video: ജഗതി ശ്രീകുമാറിന്റെ ഓണാഘോഷം..!

2012 ൽ നടന്ന അപകടത്തിന് ശേഷമാണ് അദ്ദേഹം അഭിനയരംഗത്തു നിന്നും മാറിനിൽക്കുന്നത്.  ശേഷം ഏതാണ്ട് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.    

Last Updated : Sep 2, 2020, 12:25 AM IST
    • 2012 ൽ നടന്ന അപകടത്തിന് ശേഷമാണ് അദ്ദേഹം അഭിനയരംഗത്തു നിന്നും മാറിനിൽക്കുന്നത്. ശേഷം ഏതാണ്ട് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
viral video: ജഗതി ശ്രീകുമാറിന്റെ ഓണാഘോഷം..!

മലയാളികൾക്ക് ഇന്നും വളരെയധികം പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാർ.  ഹാസ്യം കൈകാര്യം ചെയ്യാൻ ജഗതിയോളം കഴിവുളള ഒരാൾ ഇതുവരെ വന്നിട്ടില്ല എന്ന് നമുക്ക് ഒരു സംശയവുമില്ലാതെ തന്നെ പറയാം.  

Also read: അമ്മയ്ക്കൊപ്പം ഓണമാഘോഷിക്കാൻ നയൻസും വിഘ്നേഷും കൊച്ചിയിൽ.. 

2012 ൽ നടന്ന അപകടത്തിന് ശേഷമാണ് അദ്ദേഹം അഭിനയരംഗത്തു നിന്നും മാറിനിൽക്കുന്നത്.  ശേഷം ഏതാണ്ട് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തിയത്.  അദ്ദേഹത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  

Also read: മലയാള സിനിമയിൽ ലിംഗപരമായ വേർതിരിവ് മറ്റു ഭാഷകളേക്കാൾ കൂടുതൽ.. ! 

ഇലയിൽ വിളമ്പിയ ഓണസദ്യ വാരികൊടുക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.   അദ്ദേഹത്തിന്റെ ഭാര്യ ശോഭ സദ്യ വാരി വായിൽ വച്ചുകൊടുക്കുന്നതും അദ്ദേഹം പതുക്കെ പതുക്കെ അത് കഴിക്കുന്നതും വീഡിയോയിൽ കാണാം.  ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് സംവിധായകൻ വിനോദ് ഗുരുവായൂരാണ്.  

വീഡിയോ കണ്ട ആരാധകർ പെട്ടെന്ന് തിരിച്ചുവരാൻ കഴിയട്ടെ എന്നാണ് ആശംസിച്ചിരിക്കുന്നത്.  വീഡിയോ കാണാം..   

 

More Stories

Trending News