ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം "കഠിന കഠോരമീ അണ്ഡകടാഹം'' ഒടിടിയിലെത്തി. സോണി ലിവിൽ ചിത്രം സ്ട്രീമിങ് തുടങ്ങി. പെരുന്നാൾ റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായം നേടാനായെങ്കിലും തിയേറ്ററുകളിൽ മികവ് പുലർത്താൻ സാധിച്ചിരുന്നില്ല.
കോവിഡ് ലോക്ക്ഡൗൺ സമയത്ത് ബേസിലിന്റെ കഥാപാത്രം പുതിയ ബിസിനസ് തുടങ്ങുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതനായ മുഹസിൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം ആണ് നിർവഹിച്ചത്.
കോവിഡും കുടുംബവും സൗഹൃദവുമെല്ലാം കൂടിച്ചേരുന്ന ഒരു കഥ
കുടുംബത്തിലെ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഠിന കഠോരമീ അണ്ഡകടാഹം ഇപ്പോൾ Sony LIVൽ#KKAKOnSonyLIV #FamilyEntertainer #FamilyDrama #ComedyDrama#KadinaKadorameeAndakadaham #SonyLIV #KadinaKadorameeAndakadahamOnSonyLIV pic.twitter.com/FEScWNYddg— Sony LIV (@SonyLIV) May 18, 2023
പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ്. ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
Also Read: Pookkalam Ott Update: പൂക്കാലം ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?
എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മുഹ്സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ദയാണ് സംഗീതം നൽകിയത്. മാർട്ടിൻ ജോർജ് ആറ്റവേലിൽ, ഷിനാസ് അലി എന്നിവരാണ് ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ്. എഡിറ്റർ: സോബിൻ സോമൻ, ആർട്ട്: പ്രദീപ് എം.വി, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: അസീം അഷറഫ്, വിശാഖ് സനൽ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ: അഫ്നസ്.വി, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പൃഥ്വിരാജിനൊപ്പം ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രമാണ് ബേസിലിന്റേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. ജയ ജയ ജയ ജയ ഹേക്ക് ശേഷം വിപിൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപു പ്രദീപാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇ-4 എൻറർടെയിനറുമായൊന്നിച്ചാണ് പൃഥിരാജ് ചിത്രം നിർമ്മിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...