വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കള്ളനും ഭഗവതിയുടെയും പുതിയ ടീസർ പുറത്തുവിട്ടു. ചിത്രം മാർച്ച് 31 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കള്ളനും ഭഗവതിയും. വിഷ്ണു ഉണ്ണികൃഷ്ണനെ കൂടാതെ അനുശ്രീയും ബംഗാളി താരം മോക്ഷയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്.
ഈസ്റ്റ് കോസ്റ്റിന്റെ ബാനറിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, മോക്ഷ എന്നിവരെ കൂടാതെ സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കള്ളനും ഭഗവതിക്ക് ഉണ്ട്.
ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടത്. താളാത്മകമായ സംഗീതം ജീവിതത്തിൽ ഉടനീളം ഉണ്ടായ വ്യക്തിയാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ. അതുകൊണ്ടുതന്നെ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. കള്ളനായ മാത്തപ്പന്റെ രസകരമായ കഥ ഹാസ്യത്തിന്റെ മേൻ പടിയോടു കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
പാലക്കാടിന്റെ ഹരിതാഭയാർന്ന ഭംഗിയും വശ്യത തുളുമ്പുന്ന ഗാനങ്ങളുമൊക്കെ കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ പ്രത്യേകതയാണ്. ഒരു കള്ളന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഭഗവതി. പിന്നീടുള്ള രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് രതീഷ് റാം ആണ്. ചിത്രത്തിൻറെ തിരക്കഥയൊരുക്കുന്നത് കെ വി അനിലാണ്.
പശ്ചാത്തല സംഗീതം - രഞ്ജിൻ രാജ്, കലാ സംവിധാനം - രാജീവ് കോവിലകം, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, സ്റ്റിൽസ് - അജി മസ്ക്കറ്റ്, സൗണ്ട് ഡിസൈൻ - സച്ചിൻ സുധാകർ, ഫൈനൽ മിക്സിംഗ് - രാജാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടർ - ടിവിൻ കെ വർഗ്ഗീസ്, അലക്സ് ആയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, പരസ്യകല - യെല്ലോ ടൂത്ത്, കാലിഗ്രാഫി - കെ പി മുരളീധരൻ, ഗ്രാഫിക്സ് - നിഥിൻ റാം. പി ആർ ഒ- എ എസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...