കമൽ ഹാസന്റെ ശസ്ത്രക്രിയ വിജയം: നന്ദി അറിയിച്ച് മകൾ ശ്രുതിഹാസൻ

നടനും എംഎൻഎം പാർട്ടി നേതാവുമായ കമൽ ഹസന്റെ ശസ്ത്രക്രിയ വിജയകരമെന്ന്‌ മകൾ ശ്രുതി ഹാസൻ അറിയിച്ചു. വലത് കാലിലെ അസ്ഥിയിലുണ്ടായ അണുബാധയെ തുടർന്നായിരുന്നു ശസ്ത്രക്രിയ

Written by - Zee Malayalam News Desk | Last Updated : Jan 19, 2021, 05:41 PM IST
  • നടനും എംഎൻഎം പാർട്ടി നേതാവുമായ കമൽ ഹസന്റെ ശസ്ത്രക്രിയ വിജയകരമെന്ന്‌ മകൾ ശ്രുതി ഹാസൻ അറിയിച്ചു.
  • വലത് കാലിലെ അസ്ഥിയിലുണ്ടായ അണുബാധയെ തുടർന്നായിരുന്നു ശസ്ത്രക്രിയ
  • കുറച്ച് വർഷങ്ങൾക്ക് മുമ്പുണ്ടായ അപകടം മൂലമാണ് അദ്ദേഹത്തിന്റെ കാലിൽ അണുബാധയുണ്ടായത്
  • നാലോ അഞ്ചോ ദിവസത്തിനകം അദ്ദേഹം ആശുപത്രി വിടും
കമൽ ഹാസന്റെ ശസ്ത്രക്രിയ വിജയം: നന്ദി അറിയിച്ച് മകൾ ശ്രുതിഹാസൻ

ചെന്നൈ: നടനും എംഎൻഎം പാർട്ടി നേതാവുമായ കമൽ ഹസന്റെ ശസ്ത്രക്രിയ വിജയകരമെന്ന്‌ മകൾ ശ്രുതി ഹാസൻ അറിയിച്ചു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ ഇന്ന് രാവിലെ അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായി.  വലത് കാലിലെ അസ്ഥിയിലുണ്ടായ അണുബാധയെ തുടർന്നായിരുന്നു ശസ്ത്രക്രിയ. തമിഴ് ബിഗ് ബോസ്സിന്റെ ഗ്രാൻഡ് ഫിനാലെ ദിവസത്തിലാണ് അദ്ദേഹം ശാസ്ത്രക്രിയെ കുറിച്ച് അറിയിച്ചത്. 

ALSO READ: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി

Sruthi Haasanനും അക്ഷര ഹാസനും ചേർന്ന് നൽകിയ പത്രക്കുറുപ്പിലാണ് അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അറിയിച്ചത്. നാലോ അഞ്ചോ ദിവസത്തിനകം അദ്ദേഹം ആശുപത്രി വിടും. എന്നാൽ കുറച്ച് ദിവസം കൂടി വിശ്രമത്തിലിരുന്നതിന് ശേഷമേ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുകയുള്ളു.

ഓർത്തോപെഡിക് സർജന്മാരായ മോഹൻ കുമാറും, ജെഎസ്എൻ മൂർത്തിയുമാണ്  Surgery നടത്തിയതെന്ന് പറഞ്ഞ ഇരുവരും അദ്ദേഹത്തിനായി പ്രാർത്ഥിച്ചവർക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്. ആശുപത്രി അധികൃതരും അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അറിയിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. 

ALSO READ: Kerala-ത്തിന് പ്രതീക്ഷിച്ച നിലയിൽ തന്നെ വാക്‌സിൻ നല്കാൻ കഴിഞ്ഞു: കേന്ദ്രത്തിന് മറുപടിയായി ആരോഗ്യമന്ത്രി

കുറച്ച് വർഷങ്ങൾക്ക് മുമ്പുണ്ടായ Accident മൂലമാണ് അദ്ദേഹത്തിന്റെ കാലിൽ അണുബാധയുണ്ടായത്. ഈ കാരണത്താൽ കമലിന്റെ വലത് കാലിന് മുമ്പും ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന് ശേഷമുള്ള തുടർ ശസ്ത്രക്രിയ തിരക്കുകൾ മൂലം മാറ്റിവെച്ചത് സ്ഥിതി വഷളാക്കി അതിനാലാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News