ചെന്നൈ: പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസൻ നായകനാകുന്ന വിക്രം. ജൂൺ മൂന്നിന് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. പാട്ടിലെ ചില വരികൾ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതാണെന്നാണ് വിവാദം. സമൂഹ മാധ്യമങ്ങളിൽ ഈ വരികൾ ചർച്ചയായിട്ടുണ്ട്. വിവാദം ആയതിനെ തുടർന്ന് ചിത്രത്തിലെ ഈ ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ പൊലീസ് കമ്മീഷണർക്ക് ഒരാൾ പരാതിയും നൽകിയിട്ടുണ്ട്.
രണ്ട് ദിവസം മുൻപാണ് വിക്രം സിനിമയിൽ ആദ്യ ഗാനം പുറത്തുവിട്ടത്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ പാട്ട് എഴുതിയത് കമൽ ഹാസൻ തന്നെയാണ്. കമൽ ഹാസനും അനിരുദ്ധും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നതും. യൂട്യൂബിൽ ഇതിനോടകം ഒന്നര കോടിയിലേറെ പേർ ഈ ഗാനം കണ്ടുകഴിഞ്ഞു. അനിരുദ്ധിന്റെ ഈണവും കമലിന്റെ തകർപ്പൻ ഡാൻസുമാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്.
കമൽഹാസനൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിക്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. നരേൻ, ചെമ്പൻ വിനോദ്, ആന്‍റണി വർഗ്ഗീസ്, കാളിദാസ് ജയറാം എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സോണി മ്യൂസിക്കാണ് 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. വൻ തുകയ്‍ക്കാണ് സോണി മ്യൂസിക് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: VIKRAM Movie : ആടിയും പാടിയും കമൽ ഹാസൻ; വിക്രം സിനിമയിലെ ആദ്യ ഗാനം
കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ലോകേഷ് കനകരാജിന്റെ നാലാമത്തെ ചിത്രമാണ് വിക്രം. ഇതിന് മുമ്പ് സംവിധാനം ചെയ്‌ത മാനഗരം, കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു.
കമൽ ഹാസന്റെ 1986 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ അതെ പേരാണ് ഈ ചിത്രത്തിനും എടുത്തിരിക്കുന്നത്. 25 വർഷങ്ങൾക്ക് മുമ്പ് മിസൈൽ ആക്രമണം തടഞ്ഞ റോ ഏജന്റിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് അഭ്യൂഹങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...