കര്‍ഷകരെ പണ്ടത്തെ പോലെ പറ്റിക്കാന്‍ പറ്റില്ല, ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകൾ -കൃഷ്ണകുമാര്‍

ഇന്ത്യയിലെ കർഷകർ ഇളകി മറിയും  എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞത്.  ഒന്നും സംഭവിച്ചില്ല. 

Written by - Sneha Aniyan | Last Updated : Sep 23, 2020, 11:01 AM IST
  • വനിതാ മന്ത്രിയുടെ ഉള്ള പണിയും പോയി. കർഷകരെ പണ്ടത്തെ പോലെ പറ്റിക്കാൻ പറ്റൂല.
  • ഇനി കർഷകർ അവരുടെ ഉത്പന്നങ്ങൾ അവർക്കിഷ്ടമുള്ളവർക്ക് അവർ നേരിട്ട് കൊടുക്കും.
കര്‍ഷകരെ പണ്ടത്തെ പോലെ പറ്റിക്കാന്‍ പറ്റില്ല, ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകൾ -കൃഷ്ണകുമാര്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലി(Farm Bill)നെ പിന്തുണച്ച് ചലച്ചിത്ര താരം കൃഷ്ണകുമാര്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് (Facebook) പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കൃഷ്ണകുമാര്‍ കാര്‍ഷിക ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത്.  

രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചു; കരീം, രാഗേഷ് ഉള്‍പ്പടെ 8 എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

കാർഷിക ബില്ല് രാജ്യസഭാ കടന്നുവെന്നും ചിലർ ഇതിനെ  സർജിക്കൽ സ്ട്രൈക്ക് 2 എന്നും ഡിമോണിറ്റസേഷൻ 2.0 എന്നൊക്കെ പറഞ്ഞു കേട്ടുവെന്നും കൃഷ്ണകുമാര്‍ (Krishna Kumar) കുറിപ്പില്‍ പറയുന്നു ബില്ലിനെതിരെ ഇന്ത്യയിലെ കർഷകർ ഇളകി മറിയും  എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞതെന്നും ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഫാം സെക്ടര്‍ ബില്‍ പ്രതിഷേധം; കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചു

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

കാർഷിക ബില്ലും രാജ്യസഭാ കടന്നു.  ചിലർ ഇതിനെ  സർജിക്കൽ സ്ട്രൈക്ക് 2എന്നും ഡിമോണിറ്റസേഷൻ 2.0  എന്നൊക്കെ പറഞ്ഞു കേട്ടു. കൊള്ളാം. ഇതിനെതിരെ ഇന്ത്യയിലെ കർഷകർ ഇളകി മറിയും  എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞത്.  ഒന്നും സംഭവിച്ചില്ല.  സംഭവിച്ചത് 2 കുടുംബക്കാർക്ക് മാത്രം. ഒന്ന് UPA യിൽ നിന്നുള്ള കുടുംബം,  മഹാരാഷ്ട്രകാരാ,  മറ്റൊന്ന് NDA യിൽ നിന്നുള്ളതാ,  അങ്ങ് പഞ്ചാബിലുള്ള കുടുംബം. 

അവരുടെ വാർഷിക വരുമാനത്തിൽ ഒരു 10000 കോടിയും ഒരു 5000 കോടിയും പോകും അത്രേ ഉള്ളു. NDA യുടെ വനിതാ മന്ത്രി രാജി  കാണിച്ചു വിരട്ടി. പ്രസിഡന്റ്‌ എടുപിടീന്ന് രാജി വാങ്ങി സ്വീകരിച്ചു.  വനിതാ മന്ത്രിയുടെ  ഉള്ള പണിയും പോയി. കർഷകരെ പണ്ടത്തെ പോലെ പറ്റിക്കാൻ പറ്റൂല.  അവർക്കും കാര്യം മനസ്സിലായി. കയ്യിൽ മൊബൈൽ ഉണ്ടല്ലോ.  ഇനി കർഷകർ അവരുടെ ഉത്പന്നങ്ങൾ   അവർക്കിഷ്ടമുള്ളവർക്ക്  അവർ നേരിട്ട്  കൊടുക്കും.

ഉദാ: പണ്ട് 10 രൂപയ്ക്കു ഇടനിലക്കാരന്  കൊടുത്ത സവാള ഇടനിലക്കാരൻ 20 രൂപയ്ക്കു ഉപഭോക്താവിന്  കൊടുക്കുന്നു. ഇനി മുതൽ കർഷകൻ അതേ സാധനം 15 രൂപയ്ക്കു ഇടനിലക്കാരനെ ഒഴിവാക്കി നേരിട്ട്  ഉപഭോക്താവിന് കൊടുക്കുന്നു. രണ്ടു കൂട്ടർക്കും 5 രൂപ വീതം ലാഭം.  ഇരു കൂട്ടർക്കും കാര്യം പിടികിട്ടി.  എല്ലാം കോംപ്ലിമെന്റ്സ് ആക്കി.  അപ്പൊ നമുക്ക് പിരിയാം.  കുറച്ചൊക്കെ പട്ടിണിയും മാറ്റാം   ഒപ്പം GDP യും.. ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകൾ..  ജയ് ഹിന്ദ്

Trending News