ഫിലിം സിറ്റി നിർമ്മിക്കുമെന്ന യോഗിയുടെ പ്രഖ്യാപനത്തിനെ അഭിനന്ദിച്ച് കൃഷ്ണകുമാർ

ജനപ്രതിനിധികളുടെ നല്ല പ്രവർത്തനങ്ങളെ മനസിലാക്കാനും അതിന്റെ മൂല്യം തിരിച്ചറിയാനും അവരെ അഭിനന്ദിക്കാനും ഒരു മടിയും കാണിക്കാത്ത താരമാണ് കൃഷ്ണകുമാർ.    

Last Updated : Sep 24, 2020, 05:36 PM IST
  • ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തരപ്രദേശിലെ (Uttar Pradesh)ഗൗതം ബുദ്ധ നഗറിൽ സ്ഥാപിക്കുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് നടൻ കൃഷ്ണ കുമാര് രംഗത്ത്.
ഫിലിം സിറ്റി നിർമ്മിക്കുമെന്ന യോഗിയുടെ പ്രഖ്യാപനത്തിനെ അഭിനന്ദിച്ച്  കൃഷ്ണകുമാർ

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തരപ്രദേശിലെ (Uttar Pradesh)ഗൗതം ബുദ്ധ നഗറിൽ സ്ഥാപിക്കുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് നടൻ കൃഷ്ണ കുമാർ (Krishnakumar) രംഗത്ത്.  ഒരു അവലോകന യോഗത്തില്‍ പങ്കെടുക്കവെയാണ് രാജ്യത്തെ ഏറ്റവും വലുതും മനോഹരവുമായ ചലച്ചിത്ര നഗരം ഗൗതം ബുദ്ധനഗറില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

Also read: കര്‍ഷകരെ പണ്ടത്തെ പോലെ പറ്റിക്കാന്‍ പറ്റില്ല, ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകൾ -കൃഷ്ണകുമാര്‍

"ഇന്ത്യൻ സിനിമ ഇൻഡസ്ടറിക്കും, സിനിമ ആസ്വാദകർക്കും നല്ല വാർത്ത. ലോക സിനിമയുമായി കിടപിടിക്കുന്ന നിലവാരത്തിലേക്കുയർത്തുന്ന ഫിലിം സിറ്റികൾ നമുക്കാവശ്യമാണ്. മുംബൈ കഴിഞ്ഞാൽ വടക്കേ ഇന്ത്യയിൽ സിനിമക്ക് പറയത്തക്ക വലിയ സ്റ്റുഡിയോകളോ സൗകര്യങ്ങളോ ഉള്ളതായി അറിവില്ല. ഇതൊരു നല്ല തുടക്കം. ഇന്ത്യ ഏഷ്യയിലെ തന്നെ ഒരു ഷൂട്ടിംഗ് ഹബ് ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു. അതിനു മുൻകൈയെടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രി യോഗി ആദിത്യനാതിനു അഭിനന്ദനങ്ങൾ.. " എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ കുറിച്ചത്.  

ജനപ്രതിനിധികളുടെ നല്ല പ്രവർത്തനങ്ങളെ മനസിലാക്കാനും അതിന്റെ മൂല്യം തിരിച്ചറിയാനും അവരെ അഭിനന്ദിക്കാനും ഒരു മടിയും കാണിക്കാത്ത താരമാണ് കൃഷ്ണകുമാർ (Krishnakumar) . 

Trending News