Kuruthi Movie Amazon: കുരുതി ആമസോണിലെത്തി,പൊളിറ്റിക്കൽ ത്രില്ലറോ ചിത്രം?

പൂർണമായൊരു പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രമെന്നതിൽ സംശയമില്ല

Written by - Zee Malayalam News Desk | Last Updated : Aug 11, 2021, 12:26 PM IST
  • മനുവാര്യർ സംവിധാനം ചെയ്ത് പൃഥിരാജിൻറെ ഭാര്യ സുപ്രിയ മേനോൻ നിർമ്മിച്ച ചിത്രമാണ് കുരുതി
  • പൂർണമായൊരു പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രമെന്നതിൽ സംശയമില്ല
  • കൊവിഡിനെ തുടർന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു
  • പിന്നീടാണ് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്തത്
Kuruthi Movie Amazon: കുരുതി ആമസോണിലെത്തി,പൊളിറ്റിക്കൽ ത്രില്ലറോ ചിത്രം?

പ്രേക്ഷകരുടെ ആശങ്കക്ക് വിരാമമിട്ട്  പൃഥ്വിരാജ് ചിത്രം കുരുതി ആമസോൺ പ്രൈം വീഡിയോയിൽ റിലീസായി. മനുവാര്യർ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് പൃഥിരാജിൻറെ ഭാര്യ സുപ്രിയ മേനോനാണ്.

പൂർണമായൊരു പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രമെന്നതിൽ സംശയമില്ല. കഴിഞ്ഞ മേയില്‍ ചിത്രം റിലീസിന് തയ്യാറായെങ്കിലും കൊവിഡിനെ തുടർന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീടാണ് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്തത്.

ALSO READ: "വെറുപ്പ് ഒരു തരി മതി" അത് ഒരു തീ ആയിട്ടങ്ങട്ട് ആളിക്കത്തും, ചോര മണക്കുന്ന കുരുതിയുടെ ടീസർ പുറത്ത്

ഇബ്രാഹിം എന്ന റബ്ബർ വെട്ടുകാരനും അയാളുടെ ചുറ്റുപാടുകളുമാണ് ചിത്രത്തിൻറെ ഇതിവൃത്തം. ഒരു ദിവസം അയാളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായൊരു സംഭവം നടക്കുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം പുരോ​ഗമിക്കുന്നത് .

ALSO READ: Kuruthi in Amazon Prime : പൃഥ്വിരാജ് ചിത്രം കുരുതിയുടെ പോസ്റ്റർ എത്തി; ചിത്രം ആഗസ്റ്റ് 11 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

ലയിഖ് എന്ന കഥാപാത്രമായി പൃഥിരാജും എസ്ഐ സത്യനായി മുരളി ഗോപിയും ഇബ്രാഹിമായി റോഷൻ മാത്യുവും ചിത്രത്തിലെത്തുന്നു. മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നസ്ലൻ, സാഗർ സൂര്യ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News