അനുശ്രീയുടെ ഭർത്താവായി ജൂഡ്, താര ഉടൻ ഒടിടിയിലേക്ക്

ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന 'സിതാര'യിലൂടെയും 'ശിവ'യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 12, 2022, 02:31 PM IST
  • ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന 'സിതാര'
  • അഭിനയിച്ച മറ്റ് സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായ വേഷമാണ് താരയിൽ ജൂഡിൻറേത്
  • 'താര' ഉടൻ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും
അനുശ്രീയുടെ ഭർത്താവായി ജൂഡ്, താര ഉടൻ ഒടിടിയിലേക്ക്

മലയാളികളുടെ കുടുംബ നായിക അനുശ്രീയുടെ ഭർത്താവായി സംവിധായകനും നടനുമായ ജൂഡ് ആൻറണി. ദെസ്വിൻ പ്രേം  സംവിധാനം ചെയ്യുന്ന താരയിലാണ് അനുശ്രീയുടെ ഭർത്താവിൻറെ വേഷത്തിൽ ജൂഡ് എത്തുന്നത്. 

അഭിനയിച്ച മറ്റ് സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായ വേഷമാണ് താരയിൽ ജൂഡിൻറേത്. അന്റോണിയോ മോഷൻ പിക്ചേഴ്സ്, ക്ലോസ് ഷോട്ട്  എൻറർടെയിൻമെൻറ്സ്, എന്നിവയുടെ ബാനറിലാണ് ചിത്രം എത്തുന്നത്.

ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന 'സിതാര'യിലൂടെയും 'ശിവ'യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.   'സിതാര'യായി അനുശ്രീ വേഷമിടുമ്പോള്‍  'ശിവ'യായി സനല്‍ അമൻ എത്തുന്നു.

thara

കൊച്ചി, ചെന്നൈ,കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയായ 'താര'  ഉടൻ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ജെബിൻ ജെ. ബി, പ്രഭ ജോസഫ് എന്നിവരാണ് താരയുടെ നിർമ്മാതാക്കൾ. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ പി  എം. സംവിധായകൻറെ തന്നെ കഥയ്ക്കും തിരക്കഥയ്ക്കും കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു.

thara2

ക്യാമറ: ബിബിൻ ബാലകൃഷ്ണൻ, സംഗീതം: വിഷ്ണു വി.ദിവാകരൻ, ആർട്ട്: അജി വിജയൻ,  ചീഫ് അസോസിയേറ്റ് ഡയറക്ടർ സജിത്ത് പഗോമേത്. അന്റോണിയോ മോഷൻ പിക്ചേഴ്‍സ്, ക്ലോസ് ഷോട് എന്റര്‍ടെയ്‍ൻമെന്റ്സ്,  എന്നീ ബാനറിലാണ് നിര്‍മാണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News