ഇനി മണിക്കൂറുകൾ മാത്രമാണ് വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന ലിയോ തിയറ്ററുകളിൽ ആദ്യ പ്രദർശനം നടത്താൻ. തമിഴ്നാട് ഒഴികെ കേരളം ഉൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും ലിയോയുടെ ആദ്യ പ്രദർശനം പുലർച്ചെ നാല് മണിക്കാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്നാട്ടിലെ ആദ്യ പ്രദർശനം പുലർച്ചെ നാല് മണിക്ക് അനുവദിക്കാത്തതിൽ വലിയ നിരാശയിലാണ് കോളിവുഡ് ആരാധകർ. സർക്കാർ തീരുമാനത്തെ തുടർന്ന് തമിഴ്നാട്ടിൽ രാവിലെ ഏഴ് മണിക്കാണ് ലിയോയുടെ ആദ്യ ഷോ.
കേരളത്തിലും അമേരിക്ക, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിലായി ലിയോയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ നാല് മണിക്കാണ് നിശ്ചയിരിക്കുന്നത്. എന്നാൽ ലിയോയുടെ ആദ്യ ഷോ നടക്കുന്നത് ഇവിടെങ്ങുമല്ല, മറ്റൊരു നഗരത്തിലാണ്. ഗുജറാത്തിലെ ഗാന്ധിനഗറിലെ ഒരു തിയറ്ററിലാണ് ലിയോയുടെ ആദ്യ ഷോ ക്രമപ്പെടുത്തിയിരിക്കുന്നത്. ഗാന്ധിനഗറിലെ സാനെലൈറ്റ് തിയറ്ററിലാണ് ആദ്യ ഷോ നടക്കുക. ഇന്ന് പുലർച്ചെ 12.05നാണ് ചിത്രം ഗുജറാത്തിലെ തിയറ്ററിൽ ആദ്യ പ്രദർശനം നടത്തുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഇവിടെ പ്രദർശനം നടത്തുക.
ALSO READ : Leo Movie : ലിയോ എൽസിയു തന്നെ; സൂചന നൽകി ഉദയനിധി സ്റ്റാലിൻ
It's official now, a very First show for #Leo at 12:05AM in Gandhinagar (Gujarat)
Sanelite cinemas in gandhinagar opened 12.5 AM show for #LeoHindi #LeoHindiBookings #Leo pic.twitter.com/Ae6BypFBD8
— Goldmines Telefilms (@GtTelefilms) October 17, 2023
തമിഴിനും ഹിന്ദിക്കും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലായിട്ടാണ് ചിത്ര പ്രദർശനത്തിനെത്തുന്നത്. കേരളത്തിൽ പുലർച്ചെ നാല് മണിക്ക് തന്നെ ആദ്യ ഷോയുണ്ടാകും. കേരള ബോക്സ്ഓഫീസിലെ തകർത്താണ് ലിയോയുടെ ടിക്കറ്റുകൾ വിറ്റു പോയിരിക്കുന്നത്. ഏകദേശം എട്ട് കോടിയുടെ പ്രീ-സെയിൽ നടന്നേക്കാമെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.