Malaikottai Vaaliban: വാലിബൻ എത്താൻ വെറും 30 ദിനങ്ങൾ; അമ്പരപ്പിക്കുന്ന പുത്തൻ പോസ്റ്റർ എത്തി

Malaikottai Vaaliban new poster: മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. 

Written by - Zee Malayalam News Desk | Last Updated : Dec 25, 2023, 12:40 PM IST
  • ചിത്രത്തിന്റെ ടീസറും ഗാനവുമെല്ലാം വലിയ രീതിയില്‍ വൈറലായിരുന്നു.
  • ഏറെ സസ്‌പെന്‍സ് ഒളിപ്പിച്ച ചിത്രമായിരിക്കും വാലിബന്‍ എന്നാണ് റിപ്പോര്‍ട്ട്.
  • വാലിബന്‍ എത്താന്‍ ഇനി വെറും 30 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
Malaikottai Vaaliban: വാലിബൻ എത്താൻ വെറും 30 ദിനങ്ങൾ; അമ്പരപ്പിക്കുന്ന പുത്തൻ പോസ്റ്റർ എത്തി

മലയാളത്തിന്റെ മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ഗാനവുമെല്ലാം വലിയ രീതിയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇതാ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ടീം മലൈക്കോട്ടൈ വാലിബന്‍.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

ഏറെ സസ്‌പെന്‍സ് ഒളിപ്പിച്ച ചിത്രമായിരിക്കും വാലിബന്‍ എന്നാണ് റിപ്പോര്‍ട്ട്. ഇത് ശരിവെയ്ക്കുന്ന പോസ്റ്റര്‍ തന്നെയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രത്യേകിച്ച് ഒരു കാലമോ ദേശമോ ഒന്നുമില്ലാത്ത ചിത്രമായിരിക്കും വാലിബന്‍ എന്ന് മോഹന്‍ലാല്‍ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ജടാധാരികളായ ഒരുകൂട്ടം സന്യാസിമാരുടെ നടുവില്‍ മോഹന്‍ലാല്‍ ഇരിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്ന പോസ്റ്ററിലുള്ളത്. 

ALSO READ: മോഹൻലാലിന്റെ തിരിച്ചുവരവിന് മുന്നിൽ സലാർ പതറുന്നു? കണക്കുകൾ ഇങ്ങനെ!

ഏതായാലും പോസ്റ്റര്‍ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. എല്‍ജെപി - ലാലേട്ടന്‍ കോംബോയില്‍ വരുന്നത് കിളി പാറിക്കുന്ന പടമായിരിക്കും എന്നാണ് ആരാധകര്‍ പറയുന്നത്. ഒരു ലിജോ സംഭവം, ആശാന്റെ വാലിബന്‍ എന്നിങ്ങനെ പോകുന്നു ചിത്രത്തിനുള്ള വിശേഷണങ്ങള്‍. മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിലെത്താന്‍ ഇനി വെറും 30 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 2024 ജനുവരി 25ന് മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News