തീയ്യേറ്ററുകളിൽ നിറഞ്ഞാടുകയാണ് മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബൻ. ആദ്യ ഷോകൾക്ക് ശേഷം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ദിന ബോക്സോഫീസ് കളക്ഷനുകളിൽ ചിത്രം ഏകദേശം 6 കോടിയെങ്കിലും നേടുമെന്നാണ് കണക്ക്. ടിക്കറ്റ് ബുക്കിംഗ് പ്രകാരം പ്രീ-സെയിൽസ് വഴി ചിത്രം നേടിയത് 3.16 കോടി രൂപയാണ്. ഏകദേശം 188306 ടിക്കറ്റുകളാണ് വിറ്റ് പോയത്.
ഇതിനിടയിൽ ചിത്രത്തിൻറെ ബജറ്റ്, താരങ്ങളുടെ പ്രതിഫലം എന്നിവ സംബന്ധിച്ചും ചില റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൻറെ ബഡജ്റ്റായി പുറത്ത് വന്നിരിക്കുന്നത് ഏകദേശം 65 കോടിയാണ് പല സിനിമ വെബ്സൈറ്റുകളും ഇത് സ്ഥിരീകരിക്കുന്നുണ്ട്. ചിത്രത്തിൽ 10 കോടി മുതൽ 25 കോടി വരെ മോഹൻലാൽ വാങ്ങിയതായാണ് കണക്കുകൾ. സൊനാലി കുൽക്കർണി 40 ലക്ഷവും, ഹരീഷ് പേരടി 30 ലക്ഷവും വാങ്ങിയെന്ന് https://www.showbizgalore.com പങ്ക് വെച്ച വാർത്തയിൽ പറുന്നു. ഡാനിഷ് സെയ്ത്25 ലക്ഷം, മണികണ്ഠൻ ആചാരി 20 ലക്ഷം, ഹരി പ്രശാന്ത് വർമാ 25 ലക്ഷം എന്നിങ്ങനെയാണ് താരങ്ങൾ വാങ്ങിയ പ്രതിഫലമായി പറയുന്നത്.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.