എയർ ഇന്ത്യ വിമാനത്തിൽ മലയാള നടിക്ക് നേരെ മദ്യലഹരിയിൽ സഹയാത്രികന്റെ മോശം പെരുമാറ്റം; പോലീസിൽ പരാതി

Malayalam Actress Harassment in Air India : മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് സംഭവം നടക്കുന്നത്. യാത്രയ്ക്കിടെ വിവരം ക്യാബിൻ ക്രൂവിനെ അറിയിച്ചെങ്കിലും യാതൊരു ഉണ്ടായില്ലെന്നും നടി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 11, 2023, 07:25 AM IST
  • AI 681 എന്ന വിമാനത്തിൽ വെച്ചാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് നടി അറിയിച്ചു.
  • എയർ ഇന്ത്യ അധികൃതരെ ധരിപ്പിച്ചപ്പോൾ യാതൊരു ഇടപെടലുമുണ്ടായില്ലെന്ന് നടി
  • പോലീസിന് ഇമെയിൽ വഴി നൽകി പരാതിയുടെ പകർപ്പും നടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുയും ചെയ്തു.
എയർ ഇന്ത്യ വിമാനത്തിൽ മലയാള നടിക്ക് നേരെ മദ്യലഹരിയിൽ സഹയാത്രികന്റെ മോശം പെരുമാറ്റം; പോലീസിൽ പരാതി

കൊച്ചി : എയർ ഇന്ത്യയുടെ മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ മലയാള യുവനടിക്ക് നേരെ സഹയാത്രികന്റെ മോശം പെരുമാറ്റം. മദ്യലഹരിയിൽ ആയിരുന്ന സഹയാത്രികൻ തന്നോട് മോശമായി പെരുമാറി യുവതി പോലീസിന് പരാതി നൽകി. യാത്രയ്ക്കിടെയും അതിന് ശേഷവും വിഷയം എയർ ഇന്ത്യ അധികൃതരെ ധരിപ്പിച്ചപ്പോൾ യാതൊരു ഇടപെടലുമുണ്ടായില്ലെന്ന് നടി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചുള്ള. പോലീസിന് ഇമെയിൽ വഴി നൽകി പരാതിയുടെ പകർപ്പും നടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുയും ചെയ്തു.

ഇന്നലെ ഒക്ടോബർ പത്തിന് വൈകിട്ട് 5.20ന് മുംബൈയിൽ നിന്നും പുറപ്പെട്ട് രാത്രി 7.25ന് കൊച്ചിയിൽ എത്തിച്ചേരുന്ന AI 681 എന്ന വിമാനത്തിൽ വെച്ചാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് നടി അറിയിച്ചു. ആരോപണവിധേയനായ സഹയാത്രികനും താനും തമ്മിൽ ഒരു സീറ്റിന്റെ വ്യത്യാസ്തിലായിരുന്നു ഇരുന്നത്. പിന്നീട് അയാൾ തന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരിക്കുകയായിരുന്നു. തുടർന്ന് തന്നോട് സംസാരിക്കുക എന്ന വ്യാജേന ശരീരത്തിൽ സ്പർശിക്കുകയും പ്രതി ചെയ്തുയെന്ന് നടിയുടെ പരാതിയിൽ പറയുന്നു.

ALSO READ : Crime: പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയ പെൺകുട്ടിക്ക് നേരെ പീഡന ശ്രമം: പത്തനംതിട്ടയിൽ കപ്യാർ അറസ്റ്റിൽ

ഇക്കാര്യം ക്യാബിൻ ക്രീവിന് അറിയിച്ചപ്പോൾ തന്നോട് മറ്റൊരുടത്തേക്ക് മാറി ഇരിക്കാനാണ് നിർദേശിച്ചത്. ശേഷം വിമാനം കൊച്ചിയിൽ എത്തി എയർ ഇന്ത്യ ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞപ്പോൾ പോലീസിൽ പരാതി നൽകാൻ പറയുക മാത്രമാണെന്ന് ചെയ്തതെന്ന് നടി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. എയർ ഇന്ത്യയുടെ ക്രാബിൻ ക്രൂവിന്റെയും ഗ്രൗണ്ട് സ്റ്റാഫിന്റെയും പ്രതികരണം തന്നെ നിരാശപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും നടി തന്റെ കുറിപ്പിൽ പറയുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News