Mr. Hacker: 'മെല്ലെ അനുരാഗമേൻ...'; 'മിസ്റ്റർ ഹാക്കറിലെ പ്രണയ ഗാനം എത്തി

Mr. Hacker video songs: നിത്യ മാമൻ, വിവേകാനന്ദൻ എന്നിവർ ആലപിച്ച  ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 01:32 PM IST
  • ഹാരിസ് കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മിസ്റ്റർ ഹാക്കർ.
  • നിത്യ മാമൻ, വിവേകാനന്ദൻ എന്നിവർ ആലപിച്ച ഗാനമാണ് റിലീസായത്.
  • തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.
Mr. Hacker: 'മെല്ലെ അനുരാഗമേൻ...'; 'മിസ്റ്റർ ഹാക്കറിലെ പ്രണയ ഗാനം എത്തി

മിസ്റ്റർ ഹാക്കറിലെ മെല്ലെ അനുരാഗമേൻ എന്ന പ്രണയ ഗാനം റിലീസായി. സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ ഹാരിസ് കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിലെ നിത്യ മാമൻ, വിവേകാനന്ദൻ എന്നിവർ ആലപിച്ച ഗാനമാണ് റിലീസായത്. ഹരി മേനോൻ്റെ വരികൾക്ക് റോഷൻ ജോസഫ്‌ സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിൽ ഹാരിസ്, ദേവൻ, ഭീമൻ രഘു, അന്ന രേഷ്മ രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.

സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം.എ. നിഷാദ്, മാണി സി കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം,  അൻവർ സാദത്ത്, റോയ് തോമസ് പാല, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവരാണ് അഭിനേതാക്കൾ.

ALSO READ: ക്രൈം ത്രില്ലറുമായി ശങ്കർ രാമകൃഷ്ണൻ; 'റാണി' തിയേറ്ററുകളിലേക്ക്, ട്രെയിലർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രമ ജോർജ്, അബ്ദുൽ സമദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, കലാസംവിധാനം: രാജൻ ചെറുവത്തൂർ, പ്രൊജക്ട് ഡിസൈനർ: ഷാജിത്ത് തിക്കോടി, ആക്ഷൻ:അഷറഫ് ഗുരുക്കൾ,ജിറോഷ്,  വസ്ത്രാലങ്കാരം: ഗായത്രി നിർമ്മല, മേക്കപ്പ്: മനു പാലോട്, അസോസിയേറ്റ് ഡയറക്ടർ: വിനോദ് ചന്ദ്രൻ, സ്റ്റിൽസ്: ഷാലു പേയാട്, പബ്ലിസിറ്റി ഡിസൈൻസ്: രാഹുൽ രാജ്, പി.ആർ.ഒ: സുനിത സുനിൽ, നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News